അമേരിക്കയില്‍ കഞ്ചാവ് മിഠായികള്‍ക്ക് പ്രചാരമേറുന്നതായി റിപ്പോര്‍ട്ട്. മിഠായികളില്‍ ജെല്ലി ഇനങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. മാരക രോഗങ്ങള്‍ക്കുള്ള കഞ്ചാവ് അധിഷ്ഠിത മരുന്നുകളാണ് കഞ്ചാവ് വിപണിയുടെ 85 ശതമാവും പിടിച്ചെടുത്തത്. ബാക്കി 15 ശതമാനം ഭക്ഷ്യവസ്തുക്കളാണ്.
കഞ്ചാവ് മിഠായി, ഭാംഗ്, ക്യാപ്‌സൂള്‍, സത്ത, കുക്കിങ് ഓയില്‍, വെണ്ണ, ബ്രെഡ് എന്നീ രൂപങ്ങളിലാണ് ഭക്ഷ്യവസ്തുക്കള്‍ പ്രധാനമായും വില്‍ക്കുന്നത്. ഭക്ഷ്യ വില്‍പ്പനയുടെ 15 ശതമാനവും മിഠായികള്‍ നേടിയെന്ന് നിര്‍മാതാക്കളായ വാന, ഡിക്‌സി കമ്പനികളുടെ ഭാരവാഹികള്‍ പറഞ്ഞു. മിഠായികളുടെ വില്‍പ്പനയില്‍ 67 ശതമാനവും ജെല്ലി മിഠായികളാണ്.
കൊറോണ കാലമായിട്ടും ഓക്ക്‌ലഹോമ, മേരിലാന്‍ഡ് എന്നീ അമേരിക്കന്‍ സംസ്ഥാനങ്ങളിലും കാനഡയിലും പുതിയ മിഠായികള്‍ ഇറക്കി. അമേരിക്കയിലെ ഫ്‌ളോറിഡ, മിസ്സോറി സംസ്ഥാനങ്ങളില്‍ 2021ഓടെ പുതിയ ഇനങ്ങള്‍ ഇറക്കാനും തീരുമാനിച്ചു. കഴിച്ച് 15 മിനുട്ടിനുള്ളില്‍ ‘ആനന്ദം’ പ്രധാനം ചെയ്യുന്നവയായിരിക്കും ഈ മിഠായികള്‍. ജെല്ലികളുടെ വലുപ്പം, രൂപം, കോട്ടിങ്, വാസന എന്നിവ എന്തായിരിക്കണമെന്നു തീരുമാനിച്ചിട്ടില്ല.