കൊച്ചി: കോവിഡ് കാരണം നിര്‍ത്തിവെച്ച ട്രെയിനുകള്‍ കേരളത്തില്‍ ജനുവരിയില്‍ ഓടി തുടങ്ങും. പരശുറാം ഉള്‍പ്പെടെയുള്ള പകല്‍ സമയ ട്രെയിനുകളാണു ഇനി സര്‍വീസ് ആരംഭിക്കാനുള്ളത്. പുതിയതായി ശുപാര്‍ശ ചെയ്തിരിക്കുന്ന ട്രെയിനുകള്‍ ഓടിക്കുന്നതോടെ 85 ശതമാനം എക്‌സ്പ്രസ് ട്രെയിനുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയും.