കല്യാണദിനത്തിൽ സത്യപ്രതിജ്ഞ ചെയ്ത് പുതിയ മെമ്പർ. കൊല്ലം തൃക്കോവിൽവട്ടം പഞ്ചായത്തിലെ മെമ്പർ സജാദിന്റെ കല്യാണമാണ് സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ നടന്നത്.
സജാദിൻ്റെ കല്യാണം നേരത്തെ തീരുമാനിച്ചിരുന്നതാണ്. അതിനിടയിലാണ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതും മൽസരിച്ചതും ജയിച്ചതും. വളരെ യാദൃശ്ചികമായാണ് സത്യപ്രതിജ്ഞ തീയതിയും കല്യാണതിയതിയും ഒരുദിനം തന്നെയായായത് .
ഒടുവിൽ സത്യപ്രതിജ്ഞ കഴിഞ്ഞ് മതി കല്യാണമെന്ന് തീരുമാനിക്കുകയായിരുന്നു സജാദ്. പഞ്ചായത്ത് വരണാധികാരിയുടെ സഹായത്തോടെ സത്യപ്രതിജ്ഞാ ക്രമം നേരത്തെയാക്കി വിവാഹ വേദിയിലേക്കെത്തുക ആയിരുന്നു സജാദ്. കണ്ണനല്ലൂർ സ്വദേശി അൻസിയാണ് സജാദ് മെമ്പറുടെ ജീവിതപങ്കാളി.