ആരിക്കാടി: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷനില്‍ നിന്നും ജനവിധി തേടി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച നാടിന്റെ ജനകീയ മുഖം ഇനി മുതല്‍ നാടിന്റെ വികസന നായകനാകും.
ഞാന്‍ ചെയ്ത സത്യ വാചകങ്ങള്‍ അക്ഷരംപ്രതി ഉള്‍ക്കൊള്ളുമെന്നും സമൂഹത്തിന്റെ താഴെത്തട്ടില്‍ ഉള്ളവരെ കൈപിടിച്ച് ഉയര്‍ത്തുവാന്‍ മുമ്പത്തേക്കാള്‍ ഒരു ജന പ്രതിനിധി എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ മുന്‍കൈ എടുക്കുമെന്നും അഷ്റഫ് കര്‍ള പറഞ്ഞു.
ഇന്ന് രാവിലെ 10 മണിക്ക് നടന്ന സത്യ പ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത് കഴിഞ്ഞതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.