ഹൈദരാബാദിൽ ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലം

0
174

ഹൈദരാബാദ്: നിർണായകമായ ഹൈദരാബാദ് കോർപ്പറേഷന്‍ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകൾ ബിജെപിക്ക് അനുകൂലം.തപാൽ വോട്ടുകളെണ്ണിയപ്പോൾ 14 ഡിവിഷനുകളിൽ 10 ഇടത്ത് ബിജെപിയും 4 ഇടത്ത് ടിആർഎസും മുന്നിട്ടു നിൽക്കുന്നു. നഗരത്തിലാകെ 30 കേന്ദ്രങ്ങളിലായാണ് രാവിലെ മുതല്‍ വോട്ടെണ്ണല്‍ നടക്കുന്നത്. സിആർപിഎഫിനെയും പൊലീസിനെയും വിന്യസിച്ച് നഗരത്തില്‍ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. 

കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുപകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതിനാല്‍ ഫല പ്രഖ്യാപനങ്ങളും ലീഡ് നിലയും അറിയുന്നത് വൈകുമെന്നാണ് വിവരം. നിയമ സഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകൾക്ക് സമാനമായ രീതിയിൽ ചരിത്രത്തിലില്ലാത്ത രീതിയിലുള്ള പ്രചരണമാണ് ഹൈദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിലുണ്ടായത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ അടക്കമുള്ള നേതാക്കൾ ഹൈദരാബാദിലെത്തിയിരുന്നു. ടിആർഎസിന്‍റെ ആദിപത്യം അവസാനിപ്പിക്കുമെന്നും ദക്ഷിണേന്ത്യ പിടിക്കാനുള്ല ആദ്യ ചുവട് എന്ന നിലയിലുമാണ് തെരഞ്ഞെടുപ്പിനെ ബിജെപി നോക്കിക്കാണുന്നത്.  മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തന്നെയായിരുന്നു ടിആർഎസിന്‍റെ പ്രചാരണരംഗത്തെ താരം. അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിൽ എഐഎംഐഎമ്മും ശക്തമായ പ്രചാരണമാണ് നടത്തിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here