കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. എന്നാല്‍, എല്ലാത്തിനും ഒരു വേഗതക്കുറവുണ്ടെന്ന പരാതി എല്ലാ പാര്‍ട്ടിക്കാര്‍ക്കും ഉണ്ട്. കാരണം വേറൊന്നുമല്ല, ഓരോ സ്ഥാനാര്‍ത്ഥിക്കും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവാക്കുന്ന തുക വളരെ കുറവാണത്രേ. ഇതിനെ കുറിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പരിഭവമുണ്ട്.
പഞ്ചായത്ത് മുതല്‍ കോര്‍പറേഷന്‍ വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാന്‍ സാധിക്കുന്ന തുകയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കാണ് ഏറ്റവും പരാതി.
തെരഞ്ഞെടുപ്പ് കമ്മീന്റെ ചട്ടമനുസരിച്ച് 25,000 രൂപയാണ് പഞ്ചായത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക.
തെരഞ്ഞെടുക്കപ്പെട്ടാല്‍, പഞ്ചായത്ത് മെമ്ബര്‍ക്ക് ലഭിക്കുന്ന ഓണറേറിയം 7,000 രൂപയാണ്. പോസ്റ്ററുകളും ഫ്ളക്സുകളും കുറച്ച് നേരിട്ടുള്ള പ്രചരണത്തിനാണ് ആയതിനാല്‍ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ മുന്‍തൂക്കം നല്‍കുന്നത്.
അതേസസമയം, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ എന്നിവടങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ചിലവഴിക്കാവുന്ന പരമാവധി തുക യഥാക്രമം 75,000, 1,50,000, 1,50,000 എന്നിങ്ങനെയാണ്. നാമനിര്‍ദേശം നല്‍കിയത് മുതല്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വരെ ചെലവാക്കാവുന്ന തുകയാണിത്.