ഉപ്പള നയാബസാറിൽ ഓമ്‌നി വാനില്‍ കടത്തിയ മണല്‍ പിടികൂടി; ഡ്രൈവര്‍ രക്ഷപ്പെട്ടു

0
432

ഉപ്പള (www.mediavisionnews.in):ഓമ്‌നി വാനില്‍ ചാക്കില്‍ നിറച്ച്‌ കടത്തുകയായിരുന്ന മണല്‍ പൊലീസ്‌ പിടികൂടി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

ഇന്നലെ അര്‍ധരാത്രി ഉപ്പള ഐല പാറക്കട്ട റോഡില്‍ വെച്ചാണ്‌ മഞ്ചേശ്വരം പൊലീസ്‌ മണല്‍കടത്ത്‌ പിടികൂടിയത്‌.

രഹസ്യവിവരത്തെ തുടര്‍ന്നാണ്‌ പൊലീസ്‌ പരിശോധനക്കെത്തിയത്‌. പൊലീസിനെ കണ്ടയുടന്‍ ഓംമ്‌നി വാന്‍ ഉപേക്ഷിച്ച്‌ ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു.അന്‍പത്‌ ചാക്കിലധികം മണലാണ്‌ വാനില്‍ ഉണ്ടായിരുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here