ബിജെപി നേതാവിന്റെ മകന്റെ പിറന്നാള്‍ ആഘോഷം കൊഴുപ്പിക്കാന്‍ വെടിവെപ്പ്, ഗായകന് പരിക്ക്- വിഡിയോ

0
655

ബല്ലിയ∙ ഉത്തർപ്രദേശിൽ ബിജെപി നേതാവ് സംഘടിപ്പിച്ച പാർട്ടിക്കിടെ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വെടിവയ്പില്‍ സ്റ്റേജിൽ പാടിക്കൊണ്ടിരുന്ന ഗായകനു വെടിയേറ്റു. പരുക്കേറ്റ ഇദ്ദേഹം ഇറങ്ങിയോടി. മഹാകൽപുർ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് ഭാനു ദുബെയാണ് ആഘോഷം  സംഘടിപ്പിച്ചത്. ഭാനു ദുബെയുടെ മകന്റെ പിറന്നാൾ ആയിരുന്നു.

ഭോജ്പുരി ഗായകനായ ഗോലു രാജയ്ക്കാണ് വെടിയേറ്റത്. പാട്ടിനൊപ്പം സ്ത്രീകളുടെ നൃത്തവുമുണ്ടായിരുന്നു.  ഇതിനിടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന എട്ടോളം പേര്‍ തോക്ക് പുറത്തെടുത്ത് മുകളിലേക്കു നിറയൊഴിക്കുകയായിരുന്നു.

രാജയുടെ വയറിനും കൈക്കും വെടിയേറ്റു. വരാണസിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വെടിയുണ്ടകൾ നീക്കം ചെയ്തു. ബന്ദ ജില്ലയിൽ ഒക്ടോബറിൽ ആഘോഷത്തിനിടെ വെടിയേറ്റ് 55 വയസുള്ള സ്ത്രീ കൊല്ലപ്പെടുകയും പെൺകുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here