ഉപ്പളയിൽ മുസ്ലീം ലീഗ് നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്രതികളെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു

0
475

ഉപ്പള: (www.mediavisionnews.in) മുസ്ലീം ലീഗ് നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള കൈകമ്പയില്‍ ബംഗള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുക്താറിന്റെ മകന്‍ ബിലാല്‍ (26), ഉപ്പളയിലെ മുഹമ്മദ് അകില്‍ (23) എന്നിവരെയാണ് കുമ്പള സിഐ പ്രമോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരെ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുക്കും. മുമ്പ് അറസ്റ്റിലായിരുന്ന മറ്റൊരു പ്രതിയായ ആദമിനെ കോടതിയില്‍ ഹാജരാക്കി ജയിലിലാക്കിയിരുന്നു. പിന്നീട് കോവിഡ് കാരണം ഇയാളെ ആശുപത്രിയിലാക്കിയിരുന്നു. ഈ പ്രതി അവിടെ നിന്നും മുങ്ങുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി.

2019 ഡിസംബര്‍ 3 നു രാത്രി 11 മണിയോടെയാണ് മുസ്തഫ ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ ആക്രമണമാണ് മുസ്തഫയ്ക്കു നേരെ നടന്നതെന്നും സ്ഥിരീകരിച്ച പോലീസ് കൂട്ടുപ്രതികള്‍ക്കും ക്വട്ടേഷനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗുണ്ടകളും ക്രിമിനലുകളും സാമൂഹിക വിരുദ്ധരും താവളമാക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെ ജില്ലാ പോലീസ് മേധാവി ഡി.ശില്‍പയാണ് കഴിഞ്ഞ ദിവസം കാസര്‍കോട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു റെയ്ഡുകള്‍ കര്‍ശനമാക്കിയത്. ഈ സ്‌ക്വാഡ് നടത്തിയ സമര്‍ത്ഥമായ അന്വേഷണവും ആസൂത്രണവുമാണ് ഒന്‍പതര മാസം വിലസി നടന്ന പ്രതികളെ അഴിക്കുള്ളിലാക്കിയത്. കുമ്പള സിഐ, പ്രമോദാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ, ലക്ഷ്മി നാരായണന്‍, തോമസ്, ഓസ്റ്റിന്‍, രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here