വാട്​സ്​ആപ്പ്​ ബിസിനസ്​ ഉപയോഗിക്കാൻ പണം നൽകേണ്ടിവരുമെന്ന്​​ ഫേസ്​ബുക്ക്

0
402

സന്‍ഫ്രാന്‍സിസ്കോ (www.mediavisionnews.in):  ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ആപ്പുകളിൽ മുമ്പനാണ്​ വാട്​സ്​ആപ്പ്​. ഭീമൻതുക നൽകി ഫേസ്​ബുക്ക്​ സ്വന്തമാക്കിയ ഇൗ ജനപ്രിയ മെസ്സേജിങ്​ ആപ്പ്​ ഉപയോഗിക്കുന്നവരിൽ പലർക്കും ഇപ്പോഴും ഒരു സംശയം ബാക്കിയുണ്ട്​. ​ മാതൃകമ്പനിയായ​ ഫേസ്​ബുക്കിന്​ വാട്​സ്​ആപ്പ് കൊണ്ട്​ എന്താണ്​​ ഗുണം. ഇൻസ്റ്റഗ്രാമും ഫേസ്​ബുക്കും പരസ്യങ്ങളിലൂടെയും മറ്റും വരുമാനം കണ്ടെത്തു​േമ്പാൾ വാട്​സ്​ആപ്പ്​ യാതൊരു പരസ്യങ്ങളുമില്ലാതെ മികച്ച സേവനം നൽകി മുന്നോട്ടുപോകുന്നു. ഇതുകൊണ്ട്​ എന്താണ്​ ലാഭം…?

എന്നാൽ, വാട്ട്‌സ്ആപ്പിൽ നിന്ന് വരുമാനം നേടാനുള്ള പദ്ധതിയുടെ ഭാഗമായി, പുതിയ നീക്കത്തിനൊരുങ്ങുകയാണ്​ ഫേസ്​ബുക്ക്​. തങ്ങളുടെ ഉപഭോക്താക്കളുമായി സംവദിക്കാൻ വാട്​സ്​ആപ്പ്​ സേവനം ഉപയോഗിക്കുന്ന ബിസിനസുകൾക്കായി ആപ്ലിക്കേഷനിൽ ഇ-കൊമേഴ്‌സ് ഓപ്ഷനുകളും ഹോസ്റ്റിംഗ് സേവനങ്ങളും ആരംഭിക്കുമെന്ന് ഫേസ്​ബുക്ക്​ വ്യക്​തമാക്കി. വൈകാതെ ‘വാട്​സ്​ആപ്പ്​ ബിസിനസ്’​ ആപ്പ്​ ഉപയോഗിക്കുന്നവരിൽ നിന്നും പണമീടാക്കി തുടങ്ങുമെന്നും ഫേസ്​ബുക്ക്​ മുന്നറിയിപ്പ്​ നൽകുന്നുണ്ട്​.

മൊത്തത്തിൽ, ഷോപ്പിംഗ്, ഫേസ്ബുക്ക് ഹോസ്റ്റിംഗ് സേവനങ്ങൾ, ബിസിനസ് സെയിൽസ് എന്നീ മൂന്ന് വരുമാന സ്ട്രീമുകളാണ്​ ഫേസ്​ബുക്ക്​ വാട്​സ്​ആപ്പിൽ നിന്നും പ്രതീക്ഷിക്കുന്നത്​. പുതിയ മാറ്റം പ്രകാരം ബിസിനസുകൾക്ക്​ വാട്​സ്​ആപ്പിൽ അവരുടെ ഉത്​പന്നങ്ങൾ വിൽക്കാൻ സാധിക്കും. ഫേസ്​ബുക്ക്​ ഷോപ്​സ്​ വഴിയാകും വിൽപ്പന. ‘ലഭ്യമായ ഉൽ‌പ്പന്നങ്ങൾ‌ പരിശോധിക്കുന്നതിനും ചാറ്റിൽ‌ നിന്നുതന്നെ ഉപയോക്​താക്കൾക്ക്​ സാധനങ്ങൾ വാങ്ങാനുമുള്ള സൗകര്യങ്ങൾ‌‌ വിപുലീകരിക്കുമെന്നും ഫേസ്​ബുക്ക്​ വ്യക്​തമാക്കി.

മറ്റൊരു സേവനം ഫേസ്​ബുക്ക്​ ഹോസ്റ്റിങ്​ ആണ്​. ബിസിനസുകൾക്ക്​ വാടസ്​ആപ്പ്​ മെസ്സേജുകൾ മികച്ച രീതിയിൽ മാനേജ്​ ചെയ്യാനുള്ള ഒാപ്​ഷനാണിത്​. വാട്​സ്​ആപ്പ്​ ബിസിനസ്​ ഉപയോഗിക്കുന്ന ചെറുകിട – ഇടത്തര ബിസിനസുകാർക്ക്​ അവരുടെ ചാറ്റ്​ ഹിസ്റ്ററിയും മെസ്സേജുകളും ഫേസ്​ബുക്ക്​ സെർവറുകകളിൽ സൂക്ഷിക്കാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും.

വാട്​സ്​ആപ്പ്​ ബിസിനസിന്​ പണമീടാക്കാനുള്ള കാരണവും ഫേസ്​ബുക്ക്​ വെളിപ്പെടുത്തുന്നുണ്ട്​. രണ്ട്​ ബില്യണിലധികം വരുന്ന ആളുകൾക്ക്​ സൗജന്യമായി അതീവ സുരക്ഷയോടെയുള്ള ചാറ്റിങ്​, കോളിങ് അടക്കമുള്ള മികച്ച​ സൗകര്യങ്ങൾ വാട്​സ്​ആപ്പ്​ ഒരുക്കു​േമ്പാൾ പണമടച്ചുള്ള സേവനം അവതരിപ്പിക്കുക വഴി തങ്ങളുടെ സ്വന്തം ബിസിനസും കെട്ടിപ്പടുക്കുന്നത്​ തുടരാൻ കഴിയുമെന്നാണ്​ ഫേസ്​ബുക്കി​െൻറ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here