ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; പുതിയ തീരുമാനവുമായി ഐ.സി.സി

0
382

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുന്‍ നിശ്ചയപ്രകാരം ജൂണില്‍ തീര്‍ക്കുന്നതിന്റെ ഭാഗമായി പോയിന്റുകള്‍ പങ്കുവെയ്ക്കാന്‍ ഐ.സി.സി. കോവിഡ് സാഹചര്യത്തില്‍ ഒട്ടുമിക്ക പരമ്പരകളും ഉപേക്ഷിച്ചിരുന്നു. കോവിഡ് മൂലം മാറ്റിവെച്ച പരമ്പരകളിലെ ടീമുകള്‍ തമ്മില്‍ പോയിന്റുകള്‍ തുല്യമായി വീതിക്കാനാണ് നീക്കം.

നിലവില്‍ ഇന്ത്യയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ളത്. 9 ടെസ്റ്റുകളില്‍ നിന്ന് 360 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. രണ്ടാമതുള്ള ഓസ്ട്രേലിയയ്ക്ക് 10 മത്സരങ്ങളില്‍ നിന്ന് 296 പോയിന്റുണ്ട്. 292 പോയിന്റുമായി ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലാന്‍ഡ് (180), പാകിസ്ഥാന്‍ (166) എന്നിവരാണ് യഥാക്രം നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്.

നിലവിലെ സാഹചര്യത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഡിസംബറില്‍ നടക്കുന്ന ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളവര്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം ഏറെ മികച്ചതാകും.

India vs Australia 1st Test Day 4: With India as favourites, exciting final day in store in Adelaide | Sports News,The Indian Express

കോവിഡ് കാലത്ത് ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയും ഇതാണ്. ഒരു ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് ഉള്‍പ്പെടെ നാല് ടെസ്റ്റും മൂന്നു ഏകദിനങ്ങളുമാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here