കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
210

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 190 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശത്ത് നിന്നും 3 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 247 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. നിലവില്‍ 2789 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍ – 19
ബദിയഡുക്ക- 8
ചെമ്മനാട്-9
ചെങ്കള- 8
ചെറുവത്തൂര്‍- 1
ഈസ്റ്റ് എളേരി- 8
ഏന്മകജെ- 8
കള്ളാര്‍- 2
കാഞ്ഞങ്ങാട്- 22
കാറഡുക്ക-3
കാസര്‍ഗോഡ്- 19
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-1
കുമ്പടാജെ -2
കുമ്പള- 1
കുറ്റികോല്‍-1
മധൂര്‍- 2
മംഗല്‍പാടി- 2
മഞ്ചേശ്വരം- 3
മുളിയാര്‍-3
നീലേശ്വരം- 28
പടന്ന- 3
പള്ളിക്കര- 15
പനത്തടി- 1
പിലിക്കോട്- 6
പുലൂര്‍ പെരിയ-13
പുത്തിഗെ-1
തൃക്കരിപ്പൂര്‍ – 1
ഉദുമ-7
വലിയപറമ്പ -1
വെസ്റ്റ് എളേരി-1

ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുളള കണക്ക്

അജാനൂര്‍ – 6
ബദിയഡുക്ക- 7
ബളാല്‍-2
ബേഡഡുക്ക- 1
ചെമ്മനാട്-10
ചെങ്കള- 6
ഈസ്റ്റ് എളേരി- 1
കള്ളാര്‍- 1
കാഞ്ഞങ്ങാട്- 30
കാസര്‍ഗോഡ്- 1
കയ്യൂര്‍ ചീമേനി-2
കുമ്പള- 7
മധൂര്‍- 5
മടിക്കൈ-6
മംഗല്‍പാടി- 6
മഞ്ചേശ്വരം- 85
മൊഗ്രാല്‍ പുത്തൂര്‍-2
മുളിയാര്‍-3
നീലേശ്വരം- 13
പടന്ന- 1
പള്ളിക്കര- 5
പനത്തടി- 1
പിലിക്കോട്- 7
പുലൂര്‍ പെരിയ-5
പുത്തിഗെ-5
തൃക്കരിപ്പൂര്‍ – 8
ഉദുമ-17
വലിയപറമ്പ -4

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4672 പേര്‍

വീടുകളില്‍ 3724 പേരും സ്ഥാപനങ്ങളില്‍ 948 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4672 പേരാണ്. പുതിയതായി 436 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1319 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 365 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 299 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 145 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 409 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇത് വരെ 17090 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 14134 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ജില്ലയില്‍ അഞ്ച് കോവിഡ് മരണം കൂടി

പുതിയതായി അഞ്ച് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. അജാനൂര്‍ പഞ്ചായത്തിലെ അബ്ദുള്‍ റഹ്മാന്‍(76), കാസര്‍കോട് നഗരസഭയിലെ സാമ്പവി (64), കുറ്റിക്കോല്‍ പഞ്ചായത്തിലെ ചോമു (63), പള്ളിക്കര പഞ്ചായത്തിലെ റുഖിയ (51), കാസര്‍കോട് നഗരസഭയിലെ ഡോ സതീഷ്(66) എന്നിവരുടെ മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 167 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here