പുനഃസംഘടന: എം സി കമറുദ്ദീനെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി

0

തിരുവനന്തപുരം: പുതിയ ജില്ലാ കമ്മിറ്റി ചെയർമാന്മാരെ പ്രഖ്യാപിച്ച് യുഡിഎഫ്.  ജ്വല്ലറി തട്ടിപ്പ് കേസിൽ പ്രതിയായ എം സി കമറുദ്ദീനെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. സിറ്റി അഹമ്മദലിയാണ് പുതിയ കാസർകോട് ജില്ലാ ചെയർമാൻ. കോട്ടയത്ത് ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫാണ് ചെയർമാൻ. ജോസ് വിഭാഗത്തിലെ സണ്ണി തക്കേടമായിരുന്നു കോട്ടയത്തെ ചെയർമാൻ. യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചതായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ അറിയിച്ചു.

ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെ പേരുകള്‍ ചുവടെ ചേര്‍ക്കുന്നു.

തിരുവനന്തപുരം:
ചെയര്‍മാന്‍ – അഡ്വ.പി.കെ.വേണുഗോപാല്‍
കണ്‍വീനര്‍ – ബീമാപള്ളി റഷീദ്
കൊല്ലം:
ചെയര്‍മാന്‍ – കെ.സി.രാജന്‍
കണ്‍വീനര്‍ – അഡ്വ. രാജേന്ദ്രപ്രസാദ്
ആലപ്പുഴ:
ചെയര്‍മാന്‍ – ഷാജി മോഹന്‍
കണ്‍വീനര്‍ – പിന്നീട് പ്രഖ്യാപിക്കും
പത്തനംതിട്ട: 
ചെയർമാൻ എ.ഷംസുദീൻ
കൺവീനർ – വിക്ടർ തോമസ്
കോട്ടയം:
ചെയര്‍മാന്‍ – മോന്‍സ് ജോസഫ് എം.എല്‍.എ.
കണ്‍വീനര്‍ – ജോസി സെബാസ്റ്റ്യന്‍
ഇടുക്കി:
ചെയര്‍മാന്‍ – അഡ്വ.എസ്. അശോകന്‍
കണ്‍വീനര്‍ – എന്‍.ജെ.ജേക്കബ്
എറണാകുളം:
ചെയര്‍മാന്‍ – ഡൊമനിക് പ്രസന്റേഷന്‍
കണ്‍വീനര്‍ – ഷിബു തെക്കുംപുറം
തൃശ്ശൂര്‍:
ചെയര്‍മാന്‍ – ജോസഫ് ചാലിശ്ശേരി
കണ്‍വീനര്‍ – കെ.ആര്‍.ഗിരിജന്‍
പാലക്കാട്:
ചെയർമാനെ പിന്നീട് പ്രഖ്യാപിക്കും
കണ്‍വീനര്‍ – കളത്തില്‍ അബ്ദുള്ള
മലപ്പുറം:
ചെയര്‍മാന്‍ – പി.റ്റി. അജയ്‌മോഹന്‍
കണ്‍വീനര്‍ – അഡ്വ. യു.എ.ലത്തീഫ്
കോഴിക്കോട്:
ചെയര്‍മാന്‍ – കെ.ബാലനാരായണന്‍
കണ്‍വീനര്‍ – എം.എം.റസാഖ് മാസ്റ്റര്‍
വയനാട്:
ചെയര്‍മാന്‍ – പി.പി.എ.കരീം
കണ്‍വീനര്‍ – എന്‍.ഡി.അപ്പച്ചന്‍ എക്‌സ്.എം.എല്‍.എ.
കണ്ണൂര്‍:
ചെയര്‍മാന്‍ – പി.റ്റി.മാത്യു
കണ്‍വീനര്‍ – അബ്ദുല്‍ഖാദര്‍ മൗലവി
കാസര്‍കോട്:
ചെയര്‍മാന്‍ – സി.റ്റി.അഹമ്മദ് അലി (മുന്‍മന്ത്രി)
കണ്‍വീനര്‍ – എ.ഗോവിന്ദന്‍ നായര്‍

LEAVE A REPLY

Please enter your comment!
Please enter your name here