കാസർകോട് 280 പേര്‍ക്ക് കൂടി കോവിഡ്; 564 പേര്‍ക്ക് രോഗമുക്തി

0
445

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ 280 പേർക്ക് കൂടി കോ വിഡ് 19 സ്ഥിരീകരിച്ചു. 6 ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 276 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4834 പേര്‍

വീടുകളില്‍ 3807 പേരും സ്ഥാപനങ്ങളില്‍ 1027 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4834 പേരാണ്. പുതിയതായി 179 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1491 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 365 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 299 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 234 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 328 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

564 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

കോവിഡ് ചികിത്സയിലുണ്ടായിരുന്ന 564 പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായതായി ഡി.എം.ഒ ഡോ എ വി രാംദാസ് അറിയിച്ചു.

ജില്ലയില്‍ രണ്ട് കോവിഡ് മരണം

രണ്ട് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് മരണം 152 ആയി ഉയര്‍ന്നു. കാഞ്ഞങ്ങാട് നഗരസഭയിലെ കമലാക്ഷ (4), കള്ളാര്‍ പഞ്ചായത്തിലെ കുഞ്ഞമ്പു നായര്‍ (74) എന്നിവരുടെ മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here