കവര്‍ച്ചയ്ക്ക് ശേഷം അപകടം; നാട്ടുകാരുടെ കയ്യിൽ പെട്ടു: പിന്നീട് അടിയോടടി..! (വിഡിയോ)

0
467

ചണ്ഡീഗഡ് ∙ പഞ്ചാബിലെ ലുധിയാനയിൽ ധനകാര്യ സ്ഥാപനത്തിന്‍റെ ശാഖ കൊള്ളയടിക്കാൻ ശ്രമിച്ച കവര്‍ച്ചക്കാരെ നാട്ടുകാര്‍ നാടകീയമായി പിടികൂടി. അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്.

സായുധരായ അക്രമികള്‍ ഇരു ചക്രവാഹനത്തിലാണ് എത്തിയത്. കവര്‍ച്ചയ്ക്കു ശേഷം രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിധി എതിരായിരുന്നു. അതിവേഗത്തില്‍ ബൈക്കില്‍ പുറത്തേക്കു വരുന്ന വഴിയില്‍ നാട്ടുകാരുടെ മുന്നില്‍പെട്ടു. പിന്നീട് ആള്‍കൂട്ടമായി, ബഹളമായി അടിയോടടി.

പൊലീസ് പിന്നീട് കവര്‍ച്ചക്കാരെ അറസ്റ്റു ചെയ്തു. തോക്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ പിടിച്ചെടുത്തു. സംഘം പ്രത്യാക്രമണത്തിന് ശ്രമിച്ചെങ്കിലും പൊലീസ് കീഴ്പ്പെടുത്തി. ഇതിനിടയില്‍ നാട്ടുകാരിലൊരാള്‍ക്കു പരുക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here