ഈ നമ്പറുകളില്‍ നിന്നുള്ള വാട്‌സ് ആപ്പ് ചാറ്റുകളെ സൂക്ഷിക്കുക; ഹണിട്രാപ്പ് തട്ടിപ്പിന്റെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഹണിട്രാപ് സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കേരളാ പൊലീസ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കി പണം തട്ടുന്നവരെ കുറിച്ചാണ് പൊലീസിന്റെ മുന്നറിയിപ്പ്. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായി. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ലെന്ന് പൊലീസ് അറിയിച്ചു.

തട്ടിപ്പു സംഘങ്ങള്‍ സൗഹൃദം സ്ഥാപിക്കുകയും ചാറ്റിങ്ങിലൂടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്. ലഭ്യമായ പരാതികളില്‍ നിന്നും +44, +122 എന്നീ നമ്പറുകളില്‍ നിന്നുള്ള വാട്‌സ്ആപ് കോളുകളിലൂടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്.

ലഭ്യമായ പരാതികളില്‍ ഹൈടെക് സെല്ലും സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിതരുമായി വാട്‌സ്ആപ്പിലൂടെ ചാറ്റിംഗ് നടത്തുമ്പോള്‍ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓര്‍ക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

വാട്സ് ആപ് ഹണിട്രാപ്: ചാറ്റിലൂടെയും കോളിലൂടെയും തട്ടിപ്പിന് വഴിയൊരുക്കുന്നു സമൂഹമാധ്യമങ്ങളിലെ മറ്റൊരു പുതിയ…

Posted by Kerala Police on Friday, October 16, 2020

LEAVE A REPLY

Please enter your comment!
Please enter your name here