ബണ്ട്വാളിൽ സ്ത്രീയെ മാനഭംഗപ്പെടുത്തി കൊന്ന കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ

0

മംഗളൂരു : ബണ്ട്വാളിൽ അൻപതുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന് വീട്ടിൽ കവർച്ച നടത്തിയ സംഭവത്തിൽ മലയാളി യുവാവ് അറസ്റ്റിൽ. സകലേശ്പുര പാത്തൂരിൽ താമസിക്കുന്ന കാസർകോട് സ്വദേശി അഷറഫ്(28) ആണ് അറസ്റ്റിലായത്. ബണ്ട്വാൾ ബലേപ്പുനി ബെല്ലേരിയിലെ കുസുമ(50)ത്തെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

സെപ്റ്റംബർ 24-നാണ് സംഭവം. കൊല്ലപ്പെട്ട കുസുമത്തിന്റെ വീടിനടുത്താണ് അഷറഫ് ജോലിചെയ്തിരുന്നത്. അവിവാഹിതയായ സ്ത്രീ തനിച്ചാണ് താമസിക്കുന്നതെന്ന്‌ മനസ്സിലാക്കിയ ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി കുസുമത്തെ മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു.

തെളിവ്‌ നശിപ്പിക്കാനായി മൃതദേഹം കത്തിക്കാനും ശ്രമിച്ചു. കുസുമത്തിന്റെ രണ്ട്‌ കമ്മലുകളും 18,000 രൂപയും കവരുകയും ചെയ്തു.

ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് കുസുമത്തെ മരിച്ചനിലയിൽ കണ്ടത്‌. അടുക്കളയിൽ വസ്ത്രങ്ങൾ പാതി കത്തിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൽ വസ്ത്രങ്ങളില്ലാത്തത് സംശയത്തിനിടയാക്കി. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവദിവസം വീടിനടുത്ത് വന്നവരെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് അഷറഫ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here