ജില്ലയിൽ കോവിഡ് മരണം കുത്തനെ ഉയരുന്നതിൽ ആശങ്ക; നിയന്ത്രണം വീണ്ടും കടുപ്പിക്കും

0
317

കാസർകോട്: (www.mediavisionnews.in) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടക്കുന്നതിനിടെ കോവിഡ് പോസിറ്റീവായി മരിക്കുന്നവരുടെ എണ്ണം ജില്ലയിൽ മരണസംഖ്യ കുത്തനെ ഉയരുന്നതായി ജില്ലാതല ഐഇസി കോ–ഓഡിനേഷൻ കമ്മിറ്റി യോഗം വിലയിരുത്തി. കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ 142 കോവിഡ് മരണമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.ഇത് സംസ്ഥാന ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് മരണത്തിന്റെ 13 ശതമാനമാണ്.

പ്രായമായവർ, ഗർഭിണികൾ,കുട്ടികൾ എന്നിവരി‍വരിൽ രോഗബാധ വർധിക്കുന്നു. യുവജനങ്ങളിൽ നിന്ന് സമ്പർക്കത്തിലാണ് ഇവർക്ക് രോഗം പകരുന്നത്. കോവിഡ് മരണസംഖ്യ ഉയരുന്നതിനിടെ ശക്തമായ ബോധവൽക്കരണം നടത്താൻ യോഗം തീരുമാനിച്ചു. ജ്യൂസ്, കോഫി, ചായ എന്നിവ വിൽക്കുന്ന ബേക്കറികൾ വൈകിട്ട് ആറിനകം അടയ്ക്കാൻ കലക്ടർ ഡി.സജിത്ത്ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.

വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ഇക്കാര്യം തീരുമാനിച്ചിരുന്നു. എന്നാൽ ജ്യൂസും ചായയും കോഫിയും ഉൾപ്പെടെയുള്ള പാനീയങ്ങൾ വിൽക്കുന്ന ചില ബേക്കറികൾ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആറിനു ശേഷവും തുറക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി കർശനമാക്കുന്നത്. ഇതു ലംഘിക്കുന്നവർക്കെതിരെ നിരോധാനാജ്ഞ ലംഘിച്ചതിനും കേരള പകർച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരവും പൊലീസ് കർശന നടപടി സ്വീകരിക്കും.

മറ്റു കടകൾക്കും പാനീയങ്ങൾ വിൽക്കാത്ത ബേക്കറികൾ രാത്രി 9 മണി വരെ പ്രവർത്തിക്കാം. കടകളിൽ ഉടമകളും ജീവനക്കാരും ഗ്ലൗസും മാസ്‌ക്കും നിർബന്ധമായും ധരിക്കണം. സെക്ടറൽ മജിസ്ട്രേട്ടുമാർ , പൊലീസ്, മാഷ് പദ്ധതിയിലെ അധ്യാപകർ എന്നിവരിൽ ആരുടെയെങ്കിലും പരിശോധനയിൽ ഉടമയും ജീവനക്കാരും ഗ്ലൗസും മാസ്‌ക്കും ധരിക്കാത്തത് കണ്ടെത്തിയാൽ 7 ദിവസത്തേക്ക് കട അടച്ചുപൂട്ടണം. സ്റ്റീൽ ഗ്ലാസുകൾ പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലും ഭക്ഷണം നൽകരുത്.

കടകൾക്ക് മുന്നിൽ ആൾക്കൂട്ടം യാതൊരു കാരണവശാലും അനുവദിക്കില്ല. തട്ടുകടകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാഴ്‌സൽ വിതരണം ചെയ്യണം. ഇതു ലംഘിക്കുന്ന തട്ടുകടകൾ നീക്കാൻ റവന്യു-പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ ,സബ്കലക്ടർ ഡി.ആർ.മേഘശ്രീ ,എഡിഎം എൻ.ദേവീദാസ്, ഡിഎംഒ ഡോ എ.വി രാംദാസ് ,ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം .മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. 

നിയമ ലംഘനം പരിശോധിക്കാൻ സെക്ടറൽ മജിസ്ട്രേട്ടുമാർ 

ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രവർത്തനം തുടങ്ങി. 38 പഞ്ചായത്തുകളിലും 3 നഗരസഭകളിലുമാണ് ഗസറ്റഡ് ഓഫിസർമാരെയുമാണ് പരിശീലനം നൽകി നിയോഗിച്ചത്. ഇവർക്ക് സ്‌പെഷൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരം നൽകി. കാഞ്ഞങ്ങാട്,കാസർകോട് സബ് ഡിവിഷനിലെ മജിസ്‌ട്രേറ്റുമാരുടെ നിയന്ത്രണത്തിലാണ് ഇവരുടെ പ്രവർത്തനം. 

LEAVE A REPLY

Please enter your comment!
Please enter your name here