ശ‌രീരത്തിൽ കോവിഡ് ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം

0
364

ഏറ്റവും പരിഭ്രതിയോടെ ആളുകൾ അന്വേഷിക്കുന്ന കാര്യമാണ് ശരീരത്തിൽ കോവിഡ് ഉണ്ടോ ഇല്ലയോ എന്നത് WHO  മാർഗനിർദേശം അനുസരിച്ച്‌ ഓരോത്തർക്കും സ്വയം  തിരിച്ചറിയാം.

ക്ഷീണം, തലവേദന, ഓക്കാനം,ഛർദ്ദിൽ, വയറിളക്കം, മസിൽ വേദന, തൊണ്ടവേദന, വിശപ്പില്ലായ്മ, ശ്വാസംമുട്ടൽ, പരസ്പരം ബന്ധമില്ലാതെ സംസാരിക്കൽ ഇതിൽ ഏതെങ്കിലും മൂന്നു ലക്ഷണങ്ങൾ പനിക്കൊപ്പം കണ്ടാൽ ശ്രദ്ധിക്കുക.

1 .ഇത്തരം ലക്ഷണമുള്ളവർ ഹൈ റിസ്ക് ഏരിയയിൽ (ഒട്ടനവധി കോവിഡ് കേസുകൾ  റിപ്പോർട്ട് ചെയ്ത സ്ഥലം)താമസിക്കുകയോ ജോലിചെയ്യുകയോ ചെയ്യുന്നവരാണെങ്കിൽ  കോവിഡ് സാധ്യത ഉണ്ട് .

2 .ഇത്തരം ലക്ഷണമുള്ളവർ ഹൈ റിസ്ക് ഏരിയയിൽ താമസിക്കുകയോ ,എന്തെങ്കിലും ആവശ്യത്തിനായി  അങ്ങോട്ടേയ്ക്ക് യാത്ര ചെയ്യുകയോ ചെയ്തവർ  ആണെങ്കിൽ കോവിഡ് സാധ്യത ഉണ്ട്

3 .ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക്  മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് സാധ്യത ഉണ്ട്

ഈ മൂന്നു തരത്തിൽ ഉള്ളവരിൽ പതിനാലു ദിവസത്തിനുള്ളിൽ ക്ലിനിക്കൽ ക്രൈറ്റീരിയ ആയ  പനിയും ചുമയും അല്ലെങ്കിൽ പനിക്കൊപ്പം ക്ഷീണം ,തലവേദന ,ഓക്കാനം .ഛർദ്ദിൽ ,വയറിളക്കം ,മസിൽ വേദന ,തൊണ്ടവേദന ,വിശപ്പില്ലായ്മ ,ശ്വാസംമുട്ടൽ ,പരസ്പരം ബന്ധമില്ലാതെ സംസാരിക്കൽ ഇതിൽ ഏതെങ്കിലും മൂന്നു ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക.

പനി മൂലമോ മറ്റേതെങ്കിലും കാരണത്താൽ ആശുപത്രിയിൽ അഡ്മിറ്റാക്കിയിട്ടുള്ള രോഗികളിൽ മേൽപ്പറഞ്ഞ  ലക്ഷണമുണ്ടെങ്കിൽ  കോവിഡ് സാധ്യത കൂടുതലാണ് .

LEAVE A REPLY

Please enter your comment!
Please enter your name here