കർഷകവിരുദ്ധ നയം: ശിരോമണി അകാലിദൾ എൻഡിഎ മുന്നണി വിട്ടു

0

ന്യൂഡൽഹി∙ എൻഡിഎ ഘടകകക്ഷി ശിരോമണി അകാലിദൾ മുന്നണി വിട്ടു. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് മുന്നണി ബന്ധം ഉപേക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ച അകാലിദൾ നേതാവ് ഹർസിമ്രത് കൗർ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെ മുന്നണിയിൽ തുടരുമെന്നാണ് അകാലിദൾ അറിയിച്ചിരുന്നതെങ്കിലും കർഷക സമരങ്ങൾ ശക്തി പ്രാപിച്ചതോടെയാണ് പുതിയ തീരുമാനം.

കാർഷിക ഉൽപന്നങ്ങളുടെ വിൽപനയ്ക്കു മേലുള്ള നിയന്ത്രണങ്ങൾ നീക്കി, കർഷകർക്കു കൂടുതൽ വിപണന സാധ്യതകൾ ലഭ്യമാക്കുമെന്ന അവകാശവാദത്തോടെ കാർഷിക ഉൽപന്ന വ്യാപാര, വാണിജ്യ ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചതോടെയാണ് അകാലിദൾ ബിെജപിയുമായി ഇടഞ്ഞത്. ബില്ലുകൾ കർഷക വിരുദ്ധമാണെന്നു അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ആരോപിച്ചു. പിന്നാലെ സുഖ്ബീറിന്റെ ഭാര്യയും കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ രാജിവയ്ക്കുകയും ചെയ്തു. 

LEAVE A REPLY

Please enter your comment!
Please enter your name here