കേന്ദ്ര സർക്കാർ രാജ്യത്തിൻറെ അടിയാധാരം കോർപ്പറേറ്റ് ഭീമന്മാരുടെ അടുക്കളയിൽ പണയം വെക്കുന്നു – എകെഎം അഷ്‌റഫ്

0

മഞ്ചേശ്വരം: (www.mediavisionnews.in) രാജ്യത്തിന്റെ ഓരോ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിച്ച് കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ കർഷക വിരുദ്ധ നയം നടപ്പിലാക്കുക വഴി രാജ്യത്തിന്റെ അടിയാധാരം കോർപ്പറേറ്റ് ഭീമന്മാരുടെ അടുക്കളയിൽ പണയം വെക്കുകയയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കൃഷിയിടത്തിൽ മോഡിയുടെ കോലം നാട്ടിയുള്ള പ്രതിഷേധം ഉൽഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.

രാജ്യത്തെ കർഷകരെ ദുരിതത്തിലാഴ്ത്തുന്ന കർഷക ബില്ല്‌ നടപ്പിലാക്കാൻ പോകുന്ന ഈ സർക്കാരിന് നേതൃത്വം നൽകുകയും കർഷക ആത്മഹത്യയിൽ നോക്കുകുത്തിയായി നിൽക്കു കയും ചെയ്യുന്ന പ്രധാന മന്ത്രിക്ക് രാജ്യത്ത് സാധാരണ ജനതയും കർഷകരും കൃഷിയിടത്തിലെ കൊലങ്ങളുടെ വില മാത്രമാണ് ഇനി നൽകാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹക്കീം ഖണ്ഡിക അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിഎം മുസ്തഫ സ്വാഗതം പറഞ്ഞു. സാകീർ സിറാന്തട്ക നന്ദിയും പറഞ്ഞു. ലീഗ് നേതാക്കളായ അബ്ദുൽ ഹാജി ചിപ്പാർ, ZA കയ്യാർ, സലാം ബായാർ, അസീസ് കളായി, ഹമീദ് മാസ്റ്റർ, യൂത്ത്ലീഗ് നേതാക്കളായ ശിഹാബ് പൈവളികേ, അൻസാർ പെർള, അൻസാർ പൈവളിക, റഷീദ് പത്വാടി, നൗഷാദ് പത്വാടി, റഫീഖ് ബേക്കൂർ, റസാഖ് അച്ചക്കര,അഷ്‌റഫ്‌ പെർമുദ, അസ്ഫു ബയാർ, സകീർ ബയാർ, ജബ്ബാർ പത്വാടി, ശരീഫ് പത്വാടി, തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here