അബ്ദുല്ലക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷൻ; മുതിർന്ന നേതാക്കൾ പുനഃസംഘടനയിൽ പുറത്ത്

0

ന്യൂ‍‍ഡൽഹി ∙ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേരുകയും അവിടെനിന്ന് ബിജെപിയിലേക്കു കൂടു മാറുകയും ചെയ്ത എ.പി.അബ്ദുല്ലക്കുട്ടി പാർട്ടി ദേശീയ ഉപാധ്യക്ഷൻ. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് പുതിയ പാർട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്. 12 ഉപാധ്യക്ഷരും എട്ട് ജനറൽ സെക്രട്ടറിമാരും പട്ടികയിലുണ്ട്. കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് ആർക്കും ദേശീയ ഭാരവാഹിപ്പട്ടികയിൽ ഇടംകിട്ടിയില്ല.

കൃഷ്ണദാസ് പക്ഷത്തേയും ശോഭാ സുരേന്ദ്രനേയും പുനഃസംഘടനയിൽ തഴഞ്ഞു. ടോം വടക്കനെ ദേശീയ വക്താവായും തേജസ്വി സൂര്യയെ യുവമോർച്ച അധ്യക്ഷനായും തിരഞ്ഞെടുത്തു. പൂനം മഹാജനു പകരമാണ് തേജസ്വി സൂര്യ യുവമോർച്ച അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്. ബി.എല്‍.സന്തോഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. എൻടിആറിന്റെ മകൾ പുരന്ദേശ്വരിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്.

റാം മാധവ്, മുരളീധർ റാവു, അനിൽ ജെയിൻ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ദേശീയ വക്താക്കളുടെ എണ്ണം 23 ആക്കി വർധിപ്പിച്ചു. അനിൽ ബലൂനി എംപിയാണ് മുഖ്യവക്താവ്. മീഡിയ ചുമതലയും അദ്ദേഹത്തിനായിരിക്കും. നിർണായകമായ ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി പുനഃസംഘടന.

LEAVE A REPLY

Please enter your comment!
Please enter your name here