ധോണി അടിച്ച സിക്​സ് വീണത്​​ ഷാർജ സ്​റ്റേഡിയത്തിന്റെ പുറത്തെ റോഡിൽ; പന്ത്​ കിട്ടിയത്​ വഴിപോക്കന് ​- വിഡിയോ

0
392

ഷാർജ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരൊയ മത്സരത്തിൽ മികച്ച സ്‌കോർ ഉയർത്തിയാണ്​ ചെന്നൈ സൂപ്പർകിങ്​സ്​ കീഴടങ്ങിയത്​. പതിയെത്തുടങ്ങിയെന്ന പേരുദോഷം കേൾപ്പിച്ചെങ്കിലും തന്റെ പ്രഹരശേഷി കൈമോശം വന്നിട്ടില്ലെന്ന്​ തെളിയിച്ചാണ്​ ​മഹേന്ദ്ര സിങ്​ ധോണി മടങ്ങിയത്​. 17 പന്തുകളിൽ നിന്നും 29 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം.

അവസാന ഓവർ എറിയാനെത്തിയ ഇംഗ്ലീഷ്​ താരം ടോം കറനാണ്​ ധോണിയുടെ കരുത്തറിഞ്ഞത്​. തുടരെ ​മൂന്ന്​ സിക്​സറുകൾ പറത്തി ധോണി തന്റെ പ്രതാപകാലത്തെ ഒരുവേള ഓർമിപ്പിച്ചു.

അതിൽ ഒരു സിക്​സർ പറന്നിറങ്ങിയത്​ ഷാർജ ക്രിക്കറ്റ്​ സ്​​റ്റേഡിയത്തിന്റെ പുറത്തെ റോഡിലാണ്​. റോഡിൽ നിന്നും കിട്ടിയ പന്തുമായി പോകുന്ന മധ്യവയസ്​ക ന്റെ വിഡിയോയും വൈറലാണ്​. പന്ത്​ അധികൃതർക്ക്​ തിരിച്ചുകൊടുത്തോ എന്ന്​ വ്യക്തമല്ല.

പക്ഷേ മത്സരത്തി​ൽ മെല്ലെത്തുടങ്ങിയതിന്​ ധോണിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളുമുയരുന്നുണ്ട്​. കളി കൈവിട്ട ശേഷമാണ്​ ധോണി അടി തുടങ്ങിയതെന്നാണ്​ വിമർശകർ പറയുന്നത്​. രാജസ്ഥാ ന്റെ 216 റൺസ്​ പിന്തുടർന്നിറങ്ങിയ ചെന്നൈ ഫാഫ്​ ഡുപ്ലെസ്സിന്റെ 72 റൺസി തന്റെ മികവിൽ 200 റൺസ്​ കുറിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here