ബന്തിയോട് മുഖംമൂടി സംഘം വിദ്യാര്‍ത്ഥികളെ അക്രമിച്ച് പണവും മൊബൈല്‍ഫോണും തട്ടിപ്പറിച്ചെന്ന പരാതി കെട്ടിച്ചമച്ചതെന്ന് പൊലീസ്

0
340

ബന്തിയോട്: (www.mediavisionnews.in) മുഖംമൂടി ധരിച്ച് ഓമ്‌നി വാനില്‍ എത്തിയ സംഘം വിദ്യാര്‍ത്ഥികളെ അക്രമിച്ചതിന് ശേഷം പണവും മൊബൈല്‍ഫോണും തട്ടിപ്പറിച്ചുവെന്നത് കെട്ടിച്ചമച്ചതാണെന്ന് പൊലീസ്. ശനിയാഴ്ച ഉച്ചയോടെ ബന്തിയോട് ആയൂ സാഗര്‍ ആസ്പത്രിക്ക് സമീപം എം.എസ്. റോഡില്‍ കൂടി നടന്നുപോവുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ ഓമ്‌നി വാനിലെത്തിയ സംഘം അക്രമിച്ച് 1500 രൂപയും മൊബൈല്‍ഫോണും തട്ടിപ്പറിച്ചുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞത്. വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും രാത്രിയോടെ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ അന്വേഷണത്തിനിടെയാണ് വിദ്യാര്‍ത്ഥികളിലൊരാള്‍ മൊബൈല്‍ഫോണില്‍ മെസേജ് അയച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കാരണം മറ്റൊരാള്‍ മൊബൈല്‍ വാങ്ങിയതായും വീട്ടുകാരെ ഭയന്നാണ് കെട്ടുകഥ ഉണ്ടാക്കിയതെന്നുമുള്ള വിവരം പുറത്തുവരികയായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികളെ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here