ബാബരി മസ്ജിദിന് പകരം നിര്‍മിക്കുന്ന പള്ളി കഅ്ബയുടെ ആകൃതിയില്‍

0
124

ലക്‌നൗ| ബാബരി മസ്ജിദിന് പകരം അയോധ്യയില്‍ നിര്‍മ്മിക്കുന്ന പള്ളിക്ക് പരാമ്പരാഗത ആകൃതിയിലുള്ള പള്ളികളില്‍ നിന്ന് വ്യത്യസ്തമായ ആകൃതിയായിരിക്കുമെന്നും ഏതെങ്കിലും രാജാവിന്റെയോ ചക്രവര്‍ത്തിയുടെയോ പേര് നല്‍കില്ലെന്നും ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍. അയോധ്യയിലെ ധാനിപൂര്‍ ഗ്രാമത്തില്‍ 15,000 സ്വകയര്‍ ഫീറ്റിലാണ് പള്ളി നിര്‍മ്മിക്കുന്നതെന്ന് ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സെക്രട്ടറി അതര്‍ ഹുസൈന്‍ പറഞ്ഞു.

ബാബരി മസ്ജിദിന്റെ അതേ വലിപ്പം തന്നെയായിരിക്കും ഈ പള്ളിക്ക്. മറ്റ് പള്ളികളേക്കാള്‍ തികച്ചും വ്യത്യസ്ത ആകൃതിയായിരിക്കും ഈ പള്ളിക്ക്. ആര്‍ക്കിടെക് എസ് എം അക്തറിന്റെ അഭിപ്രായം പോലെ മക്കയിലെ കഅ്ബ ശരീഫിന്റെ മാതൃകയിലാവും ഇത് നിര്‍മ്മിക്കുകയെന്നും ഹുസൈന്‍ കൂട്ടിചേര്‍ത്തു. പള്ളിക്ക് ബാബരി മസ്ജിദ് എന്ന പേര് നല്‍കില്ല. ഒരു രാജാവിന്റെയോ ചക്രവര്‍ത്തിയുടെയോ പേരും നല്‍കില്ല. ഈ പള്ളിയെ ധന്നിപൂര്‍ മസ്ജിദ് എന്ന് വിളിക്കാനാണ് എനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദിനോട് ചേര്‍ന്ന് മ്യൂസിയം, ആശുപത്രി, റിസര്‍ച്ച് കേന്ദ്രം തുടങ്ങിയവ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here