ഉഡുപ്പിയിൽ കനത്ത മഴ; പ്രകൃതി ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

0
150

ഉഡുപ്പി: കനത്ത മഴയെതുടർന്ന് വെള്ളപ്പൊക്ക ഭീതി നിലനിൽക്കുന്ന കർണാടകയിലെ ഉഡുപ്പിയിലേക്ക് ഞായറാഴ്ച 250 സംസ്ഥാന പ്രകൃതി ദുരന്ത രക്ഷാസേനയെ വിന്യസിച്ചു.

‘കനത്ത മഴയിൽ ഉഡുപ്പി ജില്ലയിലെ ഗ്രാമങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ജില്ല ഭരണകൂടത്തിന്‍റെ ആവശ്യപ്രകാരം അടിയന്തിരമായി 250 സംസ്ഥാന പ്രകൃതി ദുരന്ത രക്ഷാസേനയെ വിന്യസിക്കുകായയിരുന്നു’ ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മാമി പറഞ്ഞു.

200ഓളം താമസക്കാരെ പ്രദേശത്തുനിന്ന് മാറ്റിതാമസിപ്പിച്ചു. കേന്ദ്ര പ്രകൃതിദുരന്താ രക്ഷാസേനയും ഉടൻ എത്തിയേക്കും. ജില്ല ഭരണകൂടത്തോട് ജാഗ്രത പുലർത്താനും രക്ഷാദൗത്യത്തിൽ സജീവമാകാനും നിർദ്ദേശിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയോടും കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിന് ഹെലികോപ്റ്റർ അയക്കാൻ കേന്ദ്രത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഐ.എം.ഡി ശനിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here