ഓണം ബംബര്‍ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനമായ 12 കോടി രൂപ ഈ ടിക്കറ്റിന്

0

തിരുവനന്തപുരം: ഓണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. Tb 173964 ടിക്കറ്റിനാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹന് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില.

രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്.

(രണ്ടാം സമ്മാനം [Rs.1 Crore] -TA 738408 TB 474761 TC 570941 TD 764733 TE 360719 TG 787783)-എന്നിവയാണ് രണ്ടാം സമ്മാനത്തിന് അര്‍ഹമായ നമ്പറുകള്‍. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വില്‍പ്പനയാണ് ഉണ്ടായത്. 44.10 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ എല്ലാ ടിക്കറ്റുകളും വിറ്റുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here