യു​ദ്ധ​ക്ക​ള​മാ​യി ത​ല​സ്ഥാ​നം; പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി; എംഎല്‍എ അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക്

0
202

മന്ത്രി കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത്  വ്യാപകപ്രതിഷേധം. യുവജന സംഘടകള്‍ നടത്തിയ മാര്‍ച്ച് പലയിടത്തും  അക്രമാസക്തമായി. പൊലീസ് ഗ്രനേഡും ജല പീരങ്കിയും പ്രയോഗിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. കെ.എസ്.ശബരീനാഥന്‍ എംഎല്‍എ അടക്കം ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. 

യുവമോ‍ര്‍ച്ച  പാലക്കാട് കലക്ടറേറ്റിലേക്ക്  നടത്തിയ മാര്‍ച്ച് അക്രമാ സക്തമായി. ബലപ്രയോഗത്തിലൂടെയാണ് നേതാക്കളെ പൊലീസ് നീക്കിയത്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക് പറ്റി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. 

യുവമോര്‍ച്ച പ്രവര്‍ത്തകരും എസ്‍ ‍ഡി പിഐ പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിലേക്ക്  നടത്തിയമാര്‍ച്ചില്‍ സംഘര്‍ഷം. എസ്‍ ‍ഡി പിഐ  പ്രവര്‍ത്തകര്‍ ജലീലിന്‍റെ കോലം കത്തിച്ചു. കണ്ണൂരില്‍ ഇ.പി ജയരാജന്‍റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാപ്പിനിശേരിയിലെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കൊല്ലത്ത് മഹിളമോര്‍ച്ചയും യുവമോര്‍ച്ചയും നടത്തിയ മാര്‍ച്ചും അക്രമാസക്തമായി.പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here