പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ ഒന്നിച്ചുനില്‍ക്കാന്‍ വീണ്ടും പ്രതിപക്ഷം; നിര്‍ണായക സംയുക്തയോഗം അടുത്ത ആഴ്ച

0
129

ന്യൂദല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സംയുക്തയോഗം ചേരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. കൊവിഡ് പ്രതിരോധം, രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ എന്നിവയില്‍ ഒന്നിച്ച് നിന്ന് സര്‍ക്കാരിനെ ആക്രമിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

അടുത്ത ആഴ്ച ഓണ്‍ലൈനായി പ്രതിപക്ഷം യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 22 കക്ഷികളാണ് യോഗം ചേരുന്നത്.

സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി വിഹിതം വിതരണം ചെയ്യുന്നതിലെ വീഴ്ച പാര്‍ലമെന്റില്‍ ചോദ്യം ചെയ്യണമെന്ന് പ്രാദേശിക പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഫേസ്ബുക്ക്, ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം തുടങ്ങിയവയും പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉന്നയിക്കും. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, ആര്‍.ജെ.ഡി, ശിവസേന, ഡി.എം.കെ, ജെ.ഡി.എസ് എന്നീ കക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കും.

കൊവിഡിന് ശേഷം മേയ് 22 ന് പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നിരുന്നു. അടുത്ത യോഗം ആഗസ്റ്റിലാണ് നിശ്ചയിച്ചിരുന്നതെങ്കിലും കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ കാരണം മാറ്റിവെക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here