മഞ്ചേശ്വരം മിയാപദവിൽ അയല്‍വാസികള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തിലെത്തി, യുവാവ് കുത്തേറ്റ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

0
293

മഞ്ചേശ്വരം: (www.mediavisionnews.in) മിയാപദവിൽ യുവാവ് കുത്തേറ്റു മരിച്ചു. ബേരിക്കയിലെ ചന്ദ്രഹാസ-പുഷ്പലത എന്നിവരുടെ മകൻ അണ്ണു എന്ന് വിളിക്കുന്ന കൃപാകര (28) ആണ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ രാത്രി 12.30 മണിയോടെയാണ് മരണം.

രാത്രിയിൽ അണ്ണു ആയുധവുമായി മിയാപ്പദവ് കെദുങ്ങാട്ടെ ജിതേഷ്, വിജേഷ് എന്നിവരുടെ വീട്ടിൽ അക്രമം നടത്തിയിരുന്നു. ഇതേത്തുടർന്നുണ്ടായ മൽപിടുത്തത്തിൽ അണ്ണുവിനു കുത്തേറ്റതായാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്. മഞ്ചേശ്വരം പോലീസ് അന്വേഷിക്കുന്നു.

അണ്ണുവിന്റെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതേഷിനെയും വിജേഷിനെയും കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here