കാസർകോട് ഒരു കൊവിഡ് മരണം കൂടി; വോർക്കാടി സ്വദേശിയുടെ മരണം പരിയാരം മെഡി. കോളേജിൽ ചികിത്സയിലിരിക്കെ

0
317

കാസർകോട്: (www.mediavisionnews.in) കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന മറ്റൊരു കാസര്‍കോട് സ്വദേശി കൂടി മരണപ്പെട്ടു. വോർക്കാടി മജിർപള്ളയിലെ പി കെ അബ്ബാസ് (55) ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച്‌ മരണപ്പെട്ടത്.

ശ്വാസതടസം കാരണം കഴിഞ്ഞയാഴ്ചയാണ് അബ്ബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കുടുംബക്കാരും കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലാണ്.

ഭാര്യ: ആഇശ. മക്കള്‍: റൈഹാന, നൂറ, ജാബിര്‍, സാഹിദ്. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here