ഐപിഎല്ലില്‍ ആരാധക പ്രതിഷേധം; ചൈനയുടെ വിവോ പിന്‍മാറിയതായി സൂചന

0

ഈ വര്‍ഷത്തെ ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനി വിവോ പിന്‍മാറിയതായി സൂചന. വിവോയെ സ്പോണ്‍സര്‍മാരായി നിലനിര്‍ത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ ടീം ഉടമകളും ബി സി സി ഐയെ ആശങ്കയറിയിച്ചു. വിവോയ്ക്ക് മൂന്നുവര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. 

ഇക്കൊല്ലം സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് മാറിനിന്ന ശേഷം അടുത്തവര്‍ഷം വിവോ മടങ്ങിയെത്തുമെന്നും അഭ്യൂഹമുണ്ട്.  2017ല്‍ 2,200 കോടി രൂപയ്ക്കാണ് വിവോ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ സ്പോണ്‍സറെ കണ്ടെത്തുക ബി സി സി ഐയ്ക്ക് വെല്ലുവിളിയാകും.

വിവോ അടക്കം ഒരു സ്പോണ്‍സറെയും മാറ്റേണ്ടെന്നാണ് കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ ഭരണസമിതി തീരുമാനിച്ചത്. ഐപിഎല്‍ അടുത്തമാസം 19ന് യുഎഇയില്‍ ആരംഭിക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ സ്പോണ്‍സറെ കണ്ടെത്തുക ബി സി സി ഐയ്ക്ക്  വെല്ലുളിയാകും.   

LEAVE A REPLY

Please enter your comment!
Please enter your name here