ഒരു ഗ്രാമത്തെ മുഴുവന്‍ കണ്ടെയ്ന്‍മെന്‍റ് സോണിലാക്കിയ ‘ഹുക്ക വലി’

0

ജുലാന(ഹരിയാന): ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഒരു ഗ്രാമം കൊവിഡ് വ്യാപിച്ചതിനേത്തുടര്‍ന്ന് അടച്ചിടേണ്ടി വന്ന സാഹചര്യമൊരുക്കിയത് ഒരാളുടെ ഹുക്ക വലിക്കല്‍. ഹരിയാനയിലെ ഷാദിപൂര്‍ ജുലാന എന്ന ഗ്രാമമാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടത്. 24 പേരാണ് ഈ ഗ്രാമത്തില്‍ കൊവിഡ് 19 ബാധിതരായത്.

ഗുരുഗ്രാമില്‍ ഒരു വിവാഹച്ചടങ്ങിന് പോയ ഈ ഗ്രാമത്തിലെ യുവാവ്  സുഹൃത്തുക്കള്‍ക്കൊപ്പം ഹുക്ക വലിച്ചതാണ് ഗ്രാമത്തില്‍ കൊവിഡ് വ്യാപനത്തിന് കാരണമായത്. ജൂലൈ എട്ടിനായിരുന്നു വിവാഹാഘോഷം നടന്നത്. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നതിലൂടെയാണ് മറ്റ് 23 പേര്‍ക്ക് വൈറസ് സ്ഥരീകരിച്ചത്. ഇതോടെ ഗ്രാമത്തില്‍ ഹുക്ക ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ് പഞ്ചായത്ത് അധികൃതരെന്നാണ് ഇന്ത്യ ടൈെംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊവിഡ് 19 സ്ഥിരീകരിച്ച യുവാവിന്‍റെ ദിനചര്യകള്‍ അറിഞ്ഞതോടെയാണ് ഇയാള്‍ക്കൊപ്പം ഹുക്ക വലിക്കുന്നവരെ പരിശോധനയ്ക്ക്  വിധേയമാക്കിയത്. ഗ്രാമത്തില്‍ ഹുക്ക വലി നിരോധിച്ചതിനൊപ്പം അണുനശീകരണ പ്രവര്‍ത്തനവും സജീവമാക്കിയിട്ടുണ്ട്. പുകയെടുക്കാനായി ഒരേ ഹുക്ക തന്നെയാണ് ഉപയോഗിക്കുന്നത്. ഇത് വൈറസ് വ്യാപനം വേഗത്തിലാക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിലാണ് ഇവിടെ 24 പേര്‍ കൊവിഡ് പോസിറ്റീവായത്. 

LEAVE A REPLY

Please enter your comment!
Please enter your name here