രാമക്ഷേത്ര നിര്‍മ്മാണം: പ്രിയങ്കയുടെ പ്രതികരണത്തില്‍ മുസ്ലീം ലീഗിന് അതൃപ്തി, നാളെ അടിയന്തര ദേശീയ നേതൃയോഗം

0
158

മലപ്പുറം: രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അടിയന്തര നേതൃയോഗം വിളിച്ച്‌ മുസ്ലീം ലീഗ്. നാളെ രാവിലെ പത്ത് മണിയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്.

രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച്‌ കൊണ്ടുള്ള പ്രീയങ്ക ഗാന്ധിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് യോഗം. പ്രീയങ്ക ഗാന്ധിയുടെ പ്രസ്‌താവനയോട് യോജിപ്പില്ലെന്നാണ് ലീഗ് നേതാക്കളുടെ അഭിപ്രായം. നാളെ നടക്കുന്ന നേതൃയോഗത്തിന് ശേഷം മുസ്ലീം ലീഗ് നിലപാട് പരസ്യമായി പ്രഖ്യാപിക്കും.

പള്ളി പൊളിച്ച്‌ ക്ഷേത്രം പണിയുന്നതിനോട് എതിര്‍പ്പാണെന്നും എന്നാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണയ്‌ക്കുമെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. കമല്‍നാഥ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്‌ത് രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here