വിദ്യാർത്ഥികൾക്ക് സൗജന്യ പഠനവുമായി എട്യൂ വേൾഡ് ഇൻ്റെർനാഷണൽ

0

കാസർകോട്: (www.mediavisionnews.in) കോമേഴ്സ്, ഹുമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളിൽ 155 വിദ്യാർത്ഥികൾക്ക് സൗജന്യ പഠനം നൽകാൻ എട്യൂ വേൾഡ് ഇന്റർണാഷണൽ. 20 വർഷങ്ങളുടെ പാരമ്പര്യം ഉള്ള വിദ്യാഭ്യാസ സേവന രംഗത്ത് പ്രവർത്തിക്കുന്ന എട്യൂ വേൾഡ് ഈ വർഷം കണ്ണൂർ, കാസർകോട് ജില്ലയിലെ വിദ്യാർത്ഥികൾക്കാണ് സൗജന്യമായി പഠനം നൽകുന്നത്.

തെരെഞ്ഞെടുക്കുന്ന 5 വിദ്യാർത്ഥികൾക്ക് മുഴുവൻ കോഴ്സ് ഫീസ് സൗജന്യമായി നൽകുന്നു. പിന്നിടുള്ള 50 വിദ്യാർത്ഥികൾക്ക് ആദ്യ വർഷ ഫീസിന്റെ 50 ശതമാനം ഇളവും അടുത്ത 100 വിദ്യർത്ഥികൾക്ക് ആദ്യ വർഷ ഫീസിന്റെ 25 ശതമാന ഇളവുമാണ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

കൊറോണ മഹാമാരിയിൽ ഉപരിപഠനം എന്ന സ്വപ്നം വഴി മുട്ടി നിൽക്കുന്ന 155 കുട്ടികൾക്കു ഉപകാരപ്പെടുന്ന സ്വപ്ന പദ്ധതി ആണ് എട്യൂ വേൾഡ് മുന്നോട്ട് വച്ചിരിക്കുന്നത് .

അപേക്ഷിക്കുന്ന കുട്ടികളെ ഓൺ കാൾ ഇന്റർവ്യൂ വഴി അവരുടെ വിദ്യാഭ്യാസ മികവും പഠനേതര കഴിവുകളും സന്തുലിതമായി പരിഗണിച്ചു ആയിരിക്കും തെരഞ്ഞെടുക്കുന്നത് .

അപേക്ഷിക്കാൻ ചുവടെ കൊടുത്ത ലിങ്കിലൂടെയോ നമ്പറിലോ ബന്ധപ്പെടണണം
https://forms.gle/7oUd2FRBNyHJJLYQ9 / +91 9497631000

LEAVE A REPLY

Please enter your comment!
Please enter your name here