കാസർകോട് ഒരു കൊവിഡ് മരണം കൂടി; സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ സ്വദേശി മരണപ്പെട്ടു

0
177

കാസർകോട്: ജില്ലയിൽ ഒരു കോവിഡ് മരണം കൂടി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ സ്വദേശി അസൈനാർ ഹാജിയാണ് മരണപ്പെട്ടത്. 78 വയസായിരുന്നു.

കടുത്ത ശ്വാസതടസത്തെ തുടർന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അസൈനാർ ഹാജിയെ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: പി പി ബീഫാത്തിമ, മക്കൾ: സുനീറ, സമീറ നസീമ, പരേതനായ ജാഫർ, മരുമക്കൾ: ആയിഷ, ടി ഇസ്മായിൽ, എം ടി മുഹമ്മദ്‌.

ഇതൊടെ കാസർഗോട് ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി. എന്നാൽ ആറ് മരണം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here