ഈ നൂറ്റാണ്ടോടു കൂടി ലോകത്തെ ജനസംഖ്യ കുറയും, ഏഷ്യയിലും പശ്ചിമേഷ്യയിലും യൂറോപ്പിലും കാര്യങ്ങള്‍ അടിമുടി മാറും

0
225

ആഗോള ജനസംഖ്യയില്‍ ഈ നൂറ്റാണ്ടോടുകൂടി അടിമുടി മാറ്റങ്ങള്‍ വരുമെന്ന് പഠനം. 2100 കൂടി ലോകത്തെ ജനസംഖ്യ വലിയ രീതിയില്‍ കുറയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാലുവേഷനിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്തു വിട്ടിരിക്കുന്നത്. ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതും ദമ്പതികള്‍ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ തേടുന്നതുമാണ് ഇവര്‍ ഇതിന് പ്രധാന കാരണമായി പറയുന്നത്.

ഇവരുടെ പഠന പ്രകാരം 2064 ല്‍ ആഗോള ജനസംഖ്യ 9.7 ബില്യണ്‍ ആവും. ഇതിനു ശേഷം 2100 ല്‍ 183 മുതല്‍ 195 രാജ്യങ്ങളില്‍ ജനസംഖ്യ ക്രമാതീതമായി കുറയും.

ഏഷ്യയിലും യൂറോപ്പിലും ആണ് ജനസംഖ്യ ഇടിവ് കൂടുതല്‍ ഉണ്ടാവുക. അതേ സമയം ആഫ്രിക്കന്‍ മേഖലകളിലും പശ്ചിമേഷ്യയിലും ജനസംഖ്യ കൂടും. 2100 ഓടു കൂടി ആഗോള ജനസംഖ്യയുടെ വലിയൊരു ഭാഗവും ആഫ്രിക്കയില്‍ നിന്നായിരിക്കുമെന്നാണ് ഗവേഷണം നയിച്ച ഡോ. ക്രിസ്റ്റഫര്‍ മുറേ പറയുന്നത്.
ജപ്പാന്‍, തായ്‌ലന്റ്, ഇറ്റലി, സ്‌പെയിന്‍, തുടങ്ങി 23 രാജ്യങ്ങളില്‍ ജനസംഖ്യ 50 ശതമാനം ഇടിയും. ഗ്ലോബര്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് 2017 ല്‍ നടത്തിയ പഠനത്തിലെ ജനസംഖ്യാകണക്കുമായി താരതമ്യം ചെയ്താണ് ഇവര്‍ പഠനം നടത്തിയിരിക്കുന്നത്.

ഇത് പ്രകാരം ജപ്പാനിലെ 2017 ലെ ജനസംഖ്യയായ 128 മില്യണ്‍ (12.8 കോടി) ല്‍ നിന്നും 2100 ല്‍ ഇത് 60 മില്യണായി കുറയും. സ്‌പെയിനില്‍ 46 മില്യണില്‍ നിന്നും 23 മില്യണായി കുറയും. തായ്‌ലന്റ് 71 മില്യണില്‍ നിന്നും 35 മില്യണായി കുറയും. ഇറ്റലിയില്‍ 61 മില്യണ്‍ 31 മില്യണാവും. പോര്‍ച്ചുഗല്‍ 11 മില്യണില്‍ നിന്നും 5 മില്യണ്‍ ജനസംഖ്യയിലേക്ക് കുറയും. ദക്ഷിണ കൊറിയ 53 മില്യണില്‍ നിന്നും 27 മില്യണായി കുറയും.

ഒപ്പം നോര്‍ത്ത് ആഫ്രിക്കയിലും പശ്ചിമേഷ്യയിലും 2017 ലെ 600 മില്യണ്‍ ജനസംഖ്യയില്‍ നിന്നും 978 മില്യണായി 2100 ല്‍ ഉയരും.

നിലവില്‍ കൂടിയ ജനസംഖ്യയുള്ള ചൈനയിലെയും ഇന്ത്യയും ഉള്‍പ്പെടെ 34 രാജ്യങ്ങളിലും ജനസംഖ്യ ഇടിയും. ചൈനയില്‍ ഇപ്പോള്‍ തന്നെ യുവജനതയുടെ എണ്ണം കുറയുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് മുറേ പറയുന്നു. ഇത്തരത്തില്‍ ജനസംഖ്യ ഇടിയുന്നത് രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെയും തൊഴില്‍ മേഖലയെയും ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡോ. മുറോയുടെ അഭിപ്രായത്തില്‍ ജനസംഖ്യ ഇത്തരത്തില്‍ കുറയുമ്പോള്‍ പ്രയമേറിയവര്‍ കൂടിയ സമൂഹത്തിലുള്ള രാജ്യങ്ങളുടെ സാമ്പത്തിക മേഖലയ്ക്ക് പ്രത്യാഘാതം ഉണ്ടാവും. കാരണം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട ഒരു തലമുറയാണ് കൂടുതല്‍ ഉണ്ടാവുന്നത്. യുവജനം കുറയുന്ന സാഹചര്യത്തില്‍ ഇതിനുസൃതമായി നികുതി സര്‍ക്കാരില്‍ എത്തുകയും ഇല്ല. 2100 ല്‍ 65 വയസ്സിനു മുകളിലുള്ളവര്‍ 2.37 ബില്യണ്‍ ആയിരിക്കും. 20 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം 1.7 ബില്യണ്‍ ആയിരിക്കും.

താങ്ങി നിര്‍ത്തുക കുടിയേറ്റം

ജനസംഖ്യ ക്രമാതീതമായി കുറയുന്ന രാജ്യങ്ങളെ തുണയ്ക്കാന്‍ പോവുന്നത് കുടിയേറ്റമായിരിക്കും എന്ന് ഇവര്‍ പറയുന്നു. യു.എസ്, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളുടെ സാമ്പത്തിക നിലയ നിലനിര്‍ത്താന്‍ വേണ്ടി ഇവര്‍ക്ക് കുടിയേറ്റത്തിലൂടെ വരുന്ന യുവജനത്തെ ആശ്രയിക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here