മിയാപ്പദവ് ബാളിയൂരില്‍ ഗള്‍ഫുകാരന്റെ വീട്ടിലും സമീപത്തെ പള്ളിയിലും കവര്‍ച്ച

0
235

മഞ്ചേശ്വരം: (www.mediavisionnews.in) മിയാപ്പദവ് ബാളിയൂരില്‍ ഗള്‍ഫുകാരന്റെ വീട്ടിലും സമീപത്തെ പള്ളിയിലും കവര്‍ച്ച. ബാളിയൂരിലെ മുഹമ്മദ് ഷരീഫിന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് 4പവന്‍ സ്വര്‍ണവും 4,000 രൂപയും റാഡോ വാച്ചും ബാളിയൂര്‍ ജുമാമസ്ജിദിന്റെ നേര്‍ച്ചപ്പെട്ട് കുത്തിത്തുറന്ന് 5,000 രൂപയുമാണ് കവര്‍ന്നത്. ഷരീഫിന്റെ വീട്ടുകാര്‍ നാല് ദിവസം മുമ്പ് വീട് പൂട്ടി പൈവളികെയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുന്‍ വശത്തെ വാതില്‍പ്പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പരിശോധനക്കെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here