മുണ്ടക്കയം∙ കോട്ടയം മുണ്ടക്കയത്ത് കരിനിലം പോസ്റ്റോഫീസിന് സമീപം യുവാവിനെ കുത്തി കൊലപ്പെടുത്തി. പൈങ്ങണയില്‍ ആക്രിക്കട നടത്തുന്ന പടിവാതുക്കൽ ആദർശ് (32) ആണ് കുത്തേറ്റ് മരിച്ചത്. രാത്രി 12.30ന് കരിനിലം പശ്ചിമ റോഡിൽ ആണ് കൊലപാതകം നടന്നത്. ആദർശിന്റെ ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നു. ഭാര്യയുടെ മൊഴി പ്രകാരം പ്രതിയെന്നു കരുതുന്ന മുണ്ടക്കയം കരിനിലം സ്വദേശി ക്രിമിനൽ ജയൻ എന്ന് വിളിക്കുന്ന ജയനെ(43) കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് സൂചന. ആദർശിനെ മർദ്ദിക്കുന്ന ദൃശ്യം ഭാര്യ ഫോണിൽ പകർത്തിയിട്ടുണ്ട്. ഫോൺ പൊലീസിനു കൈമാറി.