തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ചൊവ്വാഴ്ച 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 111 പേർ രോഗമുക്തി നേടി. ചൊവ്വാഴ്ച രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്തുനിന്ന് വന്നതാണ്. മറ്റു സംസ്ഥാനത്തുനിന്ന് വന്ന 38 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 68 പേർക്ക് രോഗം വന്നു. ഉറവിടം അറിയാത്ത 15 കേസുകളുണ്ട്.
കോവിഡ് സ്ഥിരീകരിച്ചവർ, ജില്ല തിരിച്ച്
കൊല്ലം 11
പത്തനംതിട്ട 12
കോട്ടയം 3
ആലപ്പുഴ 18
ഇടുക്കി 1
തൃശൂർ 10
പാലക്കാട് 29
മലപ്പുറം 63
കോഴിക്കോട് 15
വയനാട് 3
കണ്ണൂർ 19
കാസർകോട് 13
രോഗമുക്തരായവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 3
കൊല്ലം 6
പത്തനംതിട്ട 19
കോട്ടയം 1
എറണാകുളം 20
ഇടുക്കി 1
തൃശൂർ 6
പാലക്കാട് 23
മലപ്പുറം 10
കോഴിക്കോട് 6
വയനാട് 3
കണ്ണൂർ 9
ലോക്ഡൗൺ ആരംഭിച്ചതിനു ശേഷം അഞ്ചുലക്ഷത്തോളം പേർ വന്നു. 62.88 ശതമാനം പേർ രാജ്യത്തിനകത്തു നിന്നും വന്നവരാണ്. ആഭ്യന്തര യാത്രക്കാരിൽ 65 ശതമാനം പേരും വന്നത് റെഡ് സോണിൽ നിന്നുമാണ്. തിരിച്ചു വന്നവരിൽ ഏറ്റവും കൂടുതൽ മലപ്പുറത്ത്. ഏറ്റവും കുറവ് വന്നത് വയനാട്ടിൽ, 12,652 പേർ. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പേർ വന്നത് തമിഴ്നാട്ടിൽ നിന്ന് 97,570 പേർ വന്നു. 88,031 പേർ കർണാടകയിൽ നിന്നും വന്നു. ആഭ്യന്തര യാത്രക്കാരുടെ 75 ശതമാനവും വന്നത് ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. യുഎഇയിൽ നിന്ന് 89,749 പേർ വന്നു. കേരളത്തിലേക്ക് വന്നവരിൽ 1989 പേർക്ക് രോഗലക്ഷണം കണ്ടെത്തി. 2384 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1489 പേർ രാജ്യാന്തര യാത്രക്കാരാണ്. സംസ്ഥാനത്തേക്ക് വന്നവരിൽ 289 പേർ മലപ്പുറത്താണ് പോസീറ്റീവ് ആയത്. ഏറ്റവും കുറവ് വയനാട്, ഇടുക്കി.