യു.എ.ഇയിലേക്ക് പ്രവാസികൾക്ക് ഉടനെ മടങ്ങാനാവില്ല, പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് പുതിയ നിർദേശം, കർശന നിബന്ധനകൾ

0
166

ന്യൂഡൽഹി: (www.mediavisionnews.in) യു.എ.ഇലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾ ഇന്ത്യയിലെ യു.എ.ഇ എംബസിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണം. യു.എ.ഇയുടേതാണ് നിർദേശം. ഓൺലൈൻ വഴി അപേക്ഷ നൽകിയതിനുശേഷം മാത്രമേ യാത്രയ്ക്കുള്ള ടിക്കറ്റുകൾ എടുക്കാവൂ എന്നതടക്കമുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് വന്ദേഭാരത് വിമാനങ്ങളിൽ മടങ്ങുന്നതിന് യു.എ.ഇ എംബസിയിൽ നിന്നും യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി കൂടി വാങ്ങണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി യു.എ.ഇയിൽ എത്തിയ വന്ദേഭാരത് വിമാനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ കൊണ്ടുവരരുതെന്ന് യു.എ.ഇ നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വന്ദേ ഭാരത് വിമാനങ്ങളിൽ യാത്രക്കാരെ യു.എ.ഇയിലേക്ക് കൊണ്ടു വരാതിരിക്കാനുള്ള നീക്കത്തിൻെറ ഭാഗമാണ് പുതിയ നിർദേശമെന്നറിയുന്നു. യു.എ.ഇയിൽ നിന്ന് ഇന്ത്യാക്കാരെ കൊണ്ടുവരാൻ ഇപ്പോൾ വിമാനങ്ങൾ കാലിയടിച്ചാണ് പോകുന്നത്.

ഇതിൽ ഒരുകാരണവശാലും ഇന്ത്യാക്കാരെ കയറ്റിക്കൊണ്ടുവരരുതെന്നാണ് യു.എ.ഇ പറയുന്നത്. അത് ഉറപ്പിക്കാനാണ് യു.എ.ഇ എംബസിയിൽ നിന്ന് അനുമതി തേടണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. ഓൺലൈൻ വഴി അപേക്ഷ നൽകിയാൽ അത് നിരസിക്കാനാണ് സാദ്ധ്യതയെന്നും അതിലൂടെ ഇന്ത്യാക്കാരുടെ യാത്ര പൂർണമായും ഒഴിവാക്കാനുമാണ് നീക്കമെന്ന് അറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here