വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിനു ശേഷം വീട് കത്തിച്ചു കളയുമെന്ന ഭീഷണിയും; നീതി തേടി യുവതിയും പിതാവും രംഗത്ത്

0
207

ഉപ്പള: (www.mediavisionnews.in) കാസർകോട് വിദ്യാനഗർ സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്ന ബന്തിയോട് മുട്ടത്തെ യുവതിയെ വിവാഹവഗ്ദാനം നൽകി ഒരു വർഷത്തോളം ഫോണിൽ സംസാരിക്കുകയും ഒടുവിൽ കബളിപ്പിച്ച് വിദേശത്തേക്കു കടന്നു കളയുകയും ചെയ്തതിനു ശേഷം യുവാവിന്റെ കുടുംബം നിരന്തരം ഭീഷണി മുഴക്കുന്നതായും പെൺകുട്ടിയും പിതാവ് മൂസയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബന്തിയോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷ്യയായ യുവതിയുമായി കാസർകോട് വിദ്യാനഗറിലെ സാബിത്ത് പരിചയപ്പെടുന്നത് 2017 മാർച്ച്‌ 13 നാണ്. ഒരു മാസത്തിനു ശേഷം പ്രണയം തുടങ്ങി. പിന്നീട് പലതവണ സാബിത്ത് യുവതിയുടെ വീട്ടിൽ വന്ന് പ്രണയത്തിന്റെ കാര്യം പറഞ്ഞിരുന്നു. ഇതേ തുടർന്ന് യുവതിയുടെ വീട്ടുകാർ സാബിത്തിന്റെ സഹോദരിയുമായി സംസാരിച്ചിരുന്നതായും പറയുന്നു. സഹോദരിയുടെ കല്യാണ ശേഷം നമ്മുടെ വിവാഹം നടത്താമെന്നാണ് സാബിത്ത് അന്ന് പറഞ്ഞത്.

കുറച്ചു ദിവസങ്ങൾക്ക് ശേഷം സാബിത്തിന്റെ മാതാവ് വിളിച്ചു ഭീഷണിപെടുത്തുകയും തന്റെ മകനുമായി യാതൊരു ബന്ധവുംപാടില്ലെന്ന് പറഞ്ഞതായും യുവതി പറഞ്ഞു.
ദിവസങ്ങൾക്കു ശേഷം 2017 ഒക്ടോബർ 18 സാബിത്തിന്റെ മാതാവ് യുവതി ചെയ്യുന്ന ലാബിൽ വന്നു പ്രശ്നമുണ്ടാക്കുകയും ചെയ്തു. പിന്നീട് ഇരുവീട്ടുകാരും തമ്മിൽ തർക്കത്തിലേർപ്പെടുകയും യുവതിയുടെ അമ്മാവനു നേരെ കൈയ്യറ്റവുമുണ്ടായി. വിഷയം പൊലിസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇത്രത്തോളം സ്നേഹം നടിച്ച യുവാവ് ഉമ്മയും വീട്ടുകാരും സമ്മതിക്കുന്നില്ലെന്ന കാരണം പറഞ്ഞ് പിന്മാറുകയായിരുന്നു.

പിന്നീട് സാബിത്ത് ഗൾഫിലേക്ക് കടന്നു. ചതിക്കപ്പെട്ടു എന്നായതോടെ യുവതി വനിതാ സെല്ലിൽ പരാതി നൽകിയപ്പോൾ കുമ്പള പൊലിസിൽ പരാതി നൽകാനാണ് പറഞ്ഞത്. ജില്ലാ പൊലിസ് മേധാവിക്കും പരാതി നൽകുകയുണ്ടായി. തുടർന്ന് കുമ്പള പൊലിസിൽ പരാതി നൽകിയെങ്കിലും സാബിത് ഹൈകോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യമെടുക്കുകയായിരുന്നു. എന്നാൽ സാബിത്തിന്റെ ഉമ്മയും, ഉപ്പയും, സഹോദരിയും വീടു കത്തിക്കുമെന്നും മറ്റും പറഞ്ഞ് ഇപ്പോഴും ഭീഷണിപ്പെടുത്തുന്നതായും യുവതി പറഞ്ഞു.

മൂന്ന് വർഷത്തെ പ്രണയവും ഇതേ തുടർന്നുള്ള പ്രശ്നവും കണ്ട് തളർന്ന് വീണ് കിടപ്പിലായ ഉമ്മ മരിച്ചു. മാനസികമായി തളർന്ന തനിക്കും പിതാവിനും ഒരു സഹോദരിക്കും ജീവന് ഭീഷണിയുള്ളതായും പൊലിസ് സംരക്ഷണം വേണമെന്നും യുവതി കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here