ന്യൂദല്‍ഹി: മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് എന്തു കൊണ്ട് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നില്ലെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് കേന്ദ്രത്തിനും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറ്റിക്കും കോടതി നോട്ടീസ് നല്‍കി.
2017 ലെ മാനസികരോഗത്തിനുള്ള ചികിത്സയ്ക്കായി മെഡിക്കല്‍ ഇന്‍ുറന്‍സ് നല്‍കണമെന്ന 2017 ലെ മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട്
21(4) ലെ വ്യവസ്ഥകള്‍ പരാമര്‍ശിച്ചു കൊണ്ടാണ് നോട്ടീസ്.
വിഷയം പരിശോധിക്കിക്കുമെന്ന് പറഞ്ഞ കോടതി ഇന്‍ഷുറന്‍സ് പരിരക്ഷ മാനസിക ആരോഗ്യത്തിനും നല്‍കുന്ന കാര്യത്തില്‍ മറുപടിയും തേടി.
രണ്ടാഴ്ചക്കു ശേഷം വീണ്ടും വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.
ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിനു പിന്നാലെ വിഷാദ രോഗം ദേശീയ തലത്തില്‍ ചര്‍ച്ചയായിരിക്കെയാണ് കോടതിയുടെ ഇടപെടല്‍. സുശാന്ത് ആറു മാസത്തോളമായി വിഷാദ രോഗത്തിലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സുശാന്ത് കഴിഞ്ഞ അഞ്ച് മാസമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലേക്കും അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്റെ അമ്മാവന്‍ ആരോപിച്ചിരുന്നു.