മിനിറ്റുകളുടെ വ്യത്യാസത്തിൽ ഗുജറാത്തിലും ജമ്മു കശ്മീരിലെ ഭൂചലനം

0
191

അഹമ്മദാബാദ്/ ശ്രീനഗർ ∙ മിനിറ്റുകളുടെ വ്യത്യാസത്തിൽ ഗുജറാത്തിലും ജമ്മു കശ്മീരിലെ ഭൂചലനം. ഗുജറാത്തിലെ രാജ്കോട്ടിലും ജമ്മു കശ്മീരിലെ കട്രയിൽ നിന്ന് 90 കിലോമീറ്റർ ദൂരെയുമാണ് ഞായറാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഗുജറാത്തിലെ ഭൂചലനം ഞായറാഴ്ച രാത്രി 8.13ഓടെയാണ് അനുഭവപ്പെട്ടതെന്ന് ഭൂചലന ശാസ്ത്ര പഠന കേന്ദ്രം അറിയിച്ചു.

ആർക്കു പരുക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്കോട്ടിൽ നിന്ന് 118 കിലോമീറ്റർ അകലെയുള്ള കച്ചിലെ ബച്ചാവു ആണ് പ്രഭവകേന്ദ്രം. ജമ്മു കശ്മീരിലെ ഭൂചലനത്തിനു 3.0 തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കട്ര മേഖലയ്ക്ക് 90 കിലോമീറ്റര്‍ കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രി 8.35 ഓടെയായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here