ദുല്‍ഖര്‍ സല്‍മാന് 80 ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ പ്രതിഫലം, ഫഹദിന് 80 ലക്ഷം രൂപ; മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമോ?

0
423

രാജ്യത്തെ മറ്റ് സിനിമാ ഇന്‍ഡസ്ട്രികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാളം ഇന്‍ഡസ്ട്രി വളരെ ചെറിയതും പണച്ചെലവ് കുറഞ്ഞതുമാണ്. എന്നാല്‍ ലോകമെമ്പാടും ചര്‍ച്ചയാവുന്ന സിനിമകള്‍ മലയാള സിനിമ ലോകത്ത് നിന്നുണ്ടാവാറുണ്ട്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മലയാള സിനിമ ലോകത്ത് നിന്നുള്ള അഭിനേതാക്കള്‍ ഇന്ത്യയൊട്ടാകെ പ്രേക്ഷകരെ നേടുകയും അവരുടെ സിനിമകള്‍ ലോകത്തൊട്ടാകെ റിലീസ് ചെയ്യുന്നുമുണ്ട്. ഈ സമയത്ത് മലയാള സിനിമയിലെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അഞ്ച് അഭിനേതാക്കളാരാണെന്ന് പരിശോധിക്കുകയാണ്

6. ഫഹദ് ഫാസില്‍

മികച്ച സിനിമകളിലൂടെ രാജ്യത്തെ സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇരിപ്പിടം നേടിയ നടനാണ് ഫഹദ് ഫാസില്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ്‌സ് പോലുള്ള ചിത്രങ്ങള്‍ ഉദാഹരണം. ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലും ഫഹദ് എത്തുന്നുണ്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം ട്രാന്‍സ് റിലീസ് ചെയ്തു. ഇനി വരാനുള്ളത് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക് ആണ്. 70 ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെയാണ് ഫഹദ് പ്രതിഫലമായി വാങ്ങുന്നത്.

5. ദുല്‍ഖര്‍ സല്‍മാന്‍

മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും അഭിനയിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. 80 ലക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെയാണ് ദുല്‍ഖര്‍ പ്രതിഫലമായി ഈടാക്കുന്നത്.

4. നിവിന്‍ പോളി

പ്രേമം, കായംകുളം കൊച്ചുണ്ണി, ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് ശേഷം 50 കോടി ക്ലബ്ബ് എന്ന ഗ്യാരണ്ടി ഉറപ്പ് നിവിന്‍ പോളി നേടിയിട്ടുണ്ട്. ക്രൗഡ് പുള്ളര്‍ വിശേഷണം നേടിയ നിവിന്‍ പോളി ഇപ്പോള്‍ പ്രതിഫലമായി ഈടാക്കുന്നത് 1-2 കോടി രൂപയാണ്.

3. പൃഥ്വിരാജ്

വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് ഇടം കൊടുക്കുന്ന നടനാണ് പൃഥ്വിരാജ്. സംവിധാനം ചെയ്ത ലൂസിഫറിന്റ വന്‍വിജയത്തിന് ശേഷം അദ്ദേഹത്തിന്റെ വിപണി മൂല്യം ഉയര്‍ന്നിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സും അയ്യപ്പനും കോശിയും നേടിയ വിജയം അത് ഉറപ്പിക്കുന്നു. 2-3 കോടി രൂപയാണ് നടന്‍ പ്രതിഫലമായി ഈടാക്കുന്നതെന്നാണ് വിവരം.

2. മമ്മൂട്ടി

യുവതാരങ്ങളുടെ വരവൊന്നും ബാധിക്കാതെ ‘മെഗാസ്റ്റാര്‍’ ഇമേജ് പോറലേല്‍ക്കാതെ സൂക്ഷിക്കുന്ന നടനാണ് മമ്മൂട്ടി. മലയാള സിനിമയില്‍ രണ്ടാമത്തെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടനാണിപ്പോള്‍ മമ്മൂട്ടി. ബോക്‌സഓഫീസില്‍ റിലീസ് ചെയ്യുന്ന ദിവസങ്ങളില്‍ വലിയ പ്രേക്ഷകരെ നേടുക എന്ന മാജിക് മമ്മൂട്ടി ഇപ്പോഴും തുടരുന്നു. 4-5 കോടി രൂപയാണ് മമ്മൂട്ടി പ്രതിഫലമായി ഈടാക്കുന്നത്.

1. മോഹന്‍ലാല്‍

‘കംപ്ലീറ്റ് ആക്ടര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മോഹന്‍ലാലാണ് മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത്. 10-15 കോടി രൂപ വരെയാണ് മലയാളം സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ഈടാക്കുന്നത്.  ബിഗ് ബ്രദറിന് പ്രതിഫലം 12 കോടി രൂപയും റാമിന് 15 കോടി രൂപയുമാണ് പ്രതിഫലം വാങ്ങിയത്. തമിഴ് സിനിമ കാപ്പനില്‍ 8 കോടി രൂപക്ക് മുകളിലാണ് പ്രതിഫലമായിരുന്നത്. ടി.വി ഷോ അവതരിപ്പിക്കുന്നതിന് പ്രതിഫലം വാങ്ങിയത് 12 കോടി രൂപയും.

LEAVE A REPLY

Please enter your comment!
Please enter your name here