പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി, ഡി ശിൽപ കാസർകോട് പൊലീസ് മേധാവി

0

കാസർകോട്: കാസർകോട് പുതിയ പൊലീസ് മേധാവിയായി ഡി. ശിൽപ്പയെ നിയമിച്ചു. നിലവിലുള്ള ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. നാല് മാസം മുമ്പാണ് കൊല്ലം സ്വദേശിയായ ഇദ്ദേഹം കാസർകോട് നിയമിതനായത്. 2016 ഐ പി എസ് ബാച്ചിൽപ്പെട്ട ശിൽപ്പയെ പ്രൊബേഷന്റെ ഭാഗമായി കാസർകോട് എ. എസ്.പിയായി നിയമിച്ചിരുന്നു. മികച്ച പ്രവർത്തനമാണ് അവർ കാഴ്ചവെച്ചത്. പിന്നീട് ലോക്‌സഭാ തിരെഞ്ഞടുപ്പിന്റെ ഭാഗമായി കണ്ണൂരിൽ എ.എസ്.പിയായി മാറ്റിയിരുന്നു.

ഇതിന് ശേഷം ഒന്നാംഘട്ട ലോക്ക്ഡൗണ്‍ കാലത്ത് കാസർകോട് കൊവിഡ് രോഗികൾ ഗണ്യമായി കൂടി വന്നപ്പോൾ കാസർകോട്ടേക്ക് ഐ.ജി വിജയ് സാഖറെയ്ക്കൊപ്പം നിയോഗിച്ച മൂന്ന് ഐ.പി.എസ് ഓഫീസർമാരിൽ ഒരാളായിരുന്നു ശിൽപ. വെള്ളിയാഴ്ച രാത്രിയോടെയാണ് പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തികൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here