അഞ്ചാംഘട്ട ലോക്ക്ഡൗണ്‍: ആരാധനാലയങ്ങളില്‍ ആളുകളെ അനുവദിച്ചേക്കും, മാര്‍ഗ്ഗരേഖ ഉടന്‍

0
143

ന്യൂഡല്‍ഹി: (www.mediavisionnews.in) കോവിഡ് വൈറസ് വ്യാപനം ശക്തമായ രാജ്യത്തെ 13 നഗരങ്ങളില്‍ അഞ്ചാം ഘട്ട ലോക്ക്ഡൗണില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ജൂണ്‍ ഒന്ന് മുതല്‍ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങളില്‍ ആളുകളെ അനുവദിച്ചേക്കും. സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ അഞ്ചാം ഘട്ട ലോക്ക്ഡൗണ്‍ കാലയളവിലും അടഞ്ഞു കിടക്കും. അഞ്ചാം ഘട്ട ലോക്ക്ഡൗണിന്റെ മാര്‍ഗ്ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ പുറത്തിറക്കും. 

വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി അമിത് ഷാ കൂടിയാലോചന നടത്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അഞ്ചാംഘട്ട ലോക്ക് ഡൗണിലേയ്ക്ക് സര്‍ക്കാര്‍ കടക്കുന്നത്. മിക്ക സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണം എന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തെ 13 നഗരങ്ങളിയാണ് 70 ശതമാനം കേസുകളും ഉള്ളത്. ഇവിടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും. എന്നാല്‍ ഈ 13 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഒരു നഗരവും ഇല്ല. 

LEAVE A REPLY

Please enter your comment!
Please enter your name here