കേരളം ഉൾപ്പെടെ നാലു സംസ്ഥാനങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി കർണാടക

0
186

ബെംഗളൂരു∙ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ നാലു സംസ്ഥാനങ്ങളിൽ നിന്നുള്ള രാജ്യാന്തര, ആഭ്യന്തര യാത്രക്കാർക്ക് കർണാടക വിലക്ക് ഏർപ്പെടുത്തി. മേയ് 31 വരെയാണ് വിലക്ക്. ഇരു സംസ്ഥാനങ്ങളും അനുമതി നല്‍കിയാല്‍ മാത്രമേ അന്തര്‍സംസ്ഥാന യാത്ര അനുവദിക്കുകയുള്ളുവെന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നു. കര്‍ണാടകം നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കേരളത്തില്‍നിന്നു കര്‍ണാടകത്തിലേക്കു യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. 

സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് അനുവദിക്കുമെന്നും സര്‍ക്കാര്‍ ബസ് സര്‍വീസ് സാമൂഹിക അകലം പാലിച്ച് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പറഞ്ഞു. 30 യാത്രക്കാരെ മാത്രമേ ബസുകളില്‍ അനുവദിക്കുകയുള്ളു. ഒല, ഊബര്‍ സര്‍വീസുകളും നാളെ മുതല്‍ അനുവദിക്കും. കണ്‍ടെയ്ന്‍മെന്റ് സോണിനു പുറത്ത് എല്ലാ കടകളും തുറക്കും. മാള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയറ്റര്‍, ജിം, സ്വിമ്മിങ് പൂള്‍ എന്നിവ അടഞ്ഞു കിടക്കും.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പാലിക്കുമെന്നും അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂവെന്നും ഉപമുഖ്യമന്ത്രി അശ്വത് നാരായണൻ പറഞ്ഞു. കർണാടകയിൽ ഇതുവരെ 1,147 കോവിഡ് 19 കേസുകളും 37 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here