പ്രായമായവരും കുട്ടികളും പുറത്തിറങ്ങരുത്, കായികമത്സരങ്ങള്‍ ആകാം, ബാര്‍ബര്‍ഷോപ്പുകളെക്കുറിച്ച് പരാമര്‍ശമില്ല

0
346

ന്യൂഡല്‍ഹി  (www.mediavisionnews.in): എല്ലാ വിദ്യാലയങ്ങളും അടഞ്ഞുകിടക്കും. സ്കൂളുകളും പ്രൊഫഷണൽ കോളേജുകളും അടക്കം ഈ നിബന്ധന പാലിക്കണം എന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഹോട്ടലുകളും ഭക്ഷണ ശാലകളും തുറക്കരുത്. സിനിമാശാലകളും മാളുകളും അടഞ്ഞുതന്നെ കിടക്കണം. ജിംനേഷ്യങ്ങളും തുറക്കരുത്. സ്വിമിങ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും. കായിക മത്സരങ്ങള്‍ നടത്താമെന്ന് വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദ്ദേശം കാണികളെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 65 വയസിന് മുകളില്‍  പ്രായമായവരും 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളും പുറത്തിറങ്ങരുതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ബാര്‍ബര്‍ ഷോപ്പുകളെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശത്തില്‍ പ്രത്യേകിച്ച് പരാമര്‍ശമൊന്നുമില്ല

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here