കാസർകോട്ടു നിന്നും മലയാള സിനിമ മേഖലയിലേക്ക് ഒരു പുതുമുഖ സംവിധായകന്‍റെ രംഗപ്രവേശനം

0
497

കാസര്‍കോട് (www.mediavisionnews.in) : കാസർകോട്ടു നിന്നും മലയാള സിനിമ മേഖലയിലേക്ക് ഒരു പുതുമുഖ സംവിധായകന്‍റെ രംഗപ്രവേശനം. ചെർക്കള സ്വദേശി ഉമൈർ എസ്.പി.ടി ആണ് ഗുഡ്‌വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ഇറങ്ങുന്ന വെബ്സീരീസ് സംവിധാനം ചെയ്യുന്നത്.

യുവാക്കളെ ലക്ഷ്യം വച്ച് കോമഡി ട്രാക്കിലാണ് വെബ് സീരീസ് മുന്നോട്ട് പോകുന്നത്. പ്രശസ്ത സിനിമ പ്രൊഡ്യൂസർ ആയ ജോബി ജോർജിന്റെ പത്തുലക്ഷം വരിക്കാർ ഉള്ള ഗുഡ്‌വിൽ എന്റർടൈൻമെന്റ് ചാനലിൽ ആണ് റിലീസ് ചെയ്യുന്നത്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മ്യൂസിക് ചെയ്യുന്നത് മല്ലു റാപ്പർ ഷായാണ്. സ്ക്രിപ്റ്റ് ജെബിൻ ജെയിംസ്. ക്യാമറ കൈകാര്യം ചെയ്യുന്നത് ഷാരോൺ അസീസ്. എഡിറ്റിംഗ് ജിതിൻ രാജ്. കൈലാസ്, ജാബിർ, വരുൺ, ഇസാക് ആന്റണി, നന്ദു, അൻഫൽ എന്നിവരാണ് അഭിനേതാക്കൾ. ജൂൺ ആദ്യവാരത്തോടെ യൂട്യൂബിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here